അമ്മയുടെ തിരക്കഥയിൽ തകർത്തഭിനയിച്ച് അഭി​രാമി

കൊല്ലം: പെൺകുട്ടികളുടെ ഏകാഭിനയത്തിൽ ഒാഖി ദുരന്തത്തിന് ശേഷമുള്ള തീരപ്രദേശത്തി​െൻറ അവസ്ഥ അഭിനയിച്ച് കാഴ്ചക്കാരെ കരയിപ്പിച്ച പന്തളം എൻ.എസ്.എസ് കോളജിലെ അഭിരാമിക്ക് വിജയം. ദുരന്തത്തിന് ശേഷം സർക്കാറി​െൻറ നിലപാടും ദുരിതബാധിതരുടെ അവസ്ഥയും രണ്ടുതട്ടിലായി അവതരിപ്പിച്ചാണ് വിജയംനേടിയത്. ത​െൻറ കഴിവ് മുഴുവൻ പുറത്തെടുത്ത് അഭിരാമി നടത്തിയ പ്രകടനം കണ്ടിരുന്നവരിൽ പലരുടെയും കണ്ണ് നിറയിക്കുന്നുണ്ടായിരുന്നു. കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയായിരുന്ന അഭിരാമി ത​െൻറ കന്നിയങ്കത്തിൽ തന്നെ തിളങ്ങുന്ന വിജയംനേടി. അമ്മ ഗീത എഴുതിക്കൊടുത്ത സ്ക്രിപ്റ്റാണ് അഭിരാമി അവതരിപ്പിച്ചത്. തന്നെ െചറുപ്പംമുതൽ പരിപാടിയിൽ പെങ്കടുക്കാൻ പ്രോത്സാഹിപ്പിച്ചത് അമ്മയാണെന്നും അഭിരാമി 'മാധ്യമ'ത്തോട് പറഞ്ഞു. പ്ലസ് വണിൽ പഠിക്കുേമ്പാൾ സി.ബി.എസ്.ഇ കലോത്സവത്തിൽ സംസ്ഥാനതലത്തിൽ ഏകാഭിനയത്തിൽ അഭിരാമി ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂർ സ്റ്റേഷനിലെ അഡീഷനൽ എസ്.െഎ അനിൽകുമാർ ആണ് പിതാവ്. തിരുവനന്തപുരം മാർ ബസേലിയസ് കോളജിലെ പാർവതി എസ്. പ്രകാശ് രണ്ടാംസ്ഥാനം നേടിയപ്പോൾ, അതേ കോളജിലെ സാറ ഷെർളി സാമുവൽ കോശി കാര്യവട്ടം സർവകലാശാലയിലെ ക്രിസ്റ്റീന ജോൺസൺ എന്നിവർ മൂന്നാംസ്ഥാനം പങ്കിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.