ഇതരസംസ്ഥാന തൊഴിലാളികളെ പറ്റിച്ച് പണംതട്ടുന്നയാൾ പിടിയിൽ

കഴക്കൂട്ടം: ഇതരസംസ്ഥാന തൊഴിലാളികളെ പറ്റിച്ച് പണം തട്ടുന്നയാളെ നാട്ടുകാരുടെ സഹായത്തോടെ പോത്തൻകോട് പൊലീസ് പിടികൂടി. വെമ്പായം കുതിരകുളം സ്വദേശി ഷിബു (45) ആണ് പിടിയിലായത്. ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തുകയായിരുന്നു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ ഇരുചക്ര വാഹന ഷോറൂമിൽ പുതിയ വാഹനം വാങ്ങാനെത്തവെയാണ് നാട്ടുകാരും പൊലീസും ചേർന്ന് പ്രതിയെ കുടുക്കിയത്. ഇതരസംസ്ഥാന തൊഴിലാളികളെ മാത്രം പറ്റിക്കുന്നതിൽ വിരുതുകാട്ടിയിരുന്ന ഷിബു രണ്ടാഴ്ചക്കിടെ നിരവധി കവർച്ചകളാണ് നടത്തിയത്. നെടുമങ്ങാട് വാളിക്കോടുനിന്ന് ഇതരസംസ്ഥാന തൊഴിലാളിയായ ഷറഫുദ്ദീനെ പറ്റിച്ച് 25,000 രൂപ കവർന്നിരുന്നു. ജോലിസ്ഥലത്ത് സൈറ്റ് എൻജിനീയറെ തിരക്കിയെത്തിയ ഷിബു ജോലിക്കാരുടെ ശ്രദ്ധമാറുന്നതുവരെ ഫോണിൽ സംസാരിക്കുന്നതായി ഭാവിക്കുകയായിരുന്നു. ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയതോടെ ബാഗിൽനിന്ന് പണം കവരുകയായിന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. രണ്ടാഴ്ച മുമ്പ് മംഗലപുരത്ത് എത്തി യൂനൂസ് അലി എന്ന തൊഴിലാളിയോട് അടഞ്ഞുകിടന്ന വീട് കാട്ടിക്കൊടുത്ത ശേഷം മുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. പണിയെടുക്കാൻ വസ്ത്രം ഉൗരിെവച്ചതിൽനിന്ന് പോക്കറ്റിലുണ്ടായിരുന്ന 10,000 രൂപ കവർന്നു. കഴിഞ്ഞ ദിവസം പോത്തൻകോട് പ്ലാമൂടുനിന്ന് സദ്ദാം ഹുസൈ​െൻറ കൈവശമുണ്ടയിരുന്ന 10,000 രൂപയും കുഞ്ഞബ്ബ റഹ്മാനിൽനിന്ന് 5000 രൂപയും കവർന്ന ഷിബു ഇസ്മായിലിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മുങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട് നാട്ടുകാർ രംഗത്തെത്തി. ഇതിനിടയിൽ ഷിബു പിരപ്പിൻകോടുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. രണ്ട് പൊലീസുകാർ നാട്ടുകാർക്കൊപ്പം സ്വകാര്യ വാഹനത്തിൽ വെഞ്ഞാറമൂട്ടിലേക്ക് പുറപ്പെടുകയും ബൈക്ക് ഷോറൂമിന് മുന്നിൽനിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.