പൊലീസ്​ വലയത്തിൽ രാമരാജ്യ രഥയാത്ര കന്യാകുമാരി ജില്ലയിൽ

നാഗർകോവിൽ: അയോധ്യയിൽനിന്ന് വി.എച്ച്.പിയുടെ നേതൃത്വത്തിൽ പുറപ്പെട്ട രാമരാജ്യ രഥയാത്ര രാമേശ്വരത്തിൽ യാത്ര പൂർത്തിയാക്കി വ്യാഴാഴ്ച വൈകീട്ടോടെ ആരുവാമൊഴിയിൽ എത്തി. ശക്തമായ പൊലീസ് വലയത്തിൽ വെള്ളമഠം, ഒഴുകിനശ്ശേരി, കോട്ടാർ, ബീച്ച്റോഡ് വഴി ചെട്ടികുളത്തിൽ യാത്ര അവസാനിപ്പിച്ചു. രാത്രി നാഗർകോവിലിൽ വിശ്രമിച്ചതിനുശേഷം വെള്ളിയാഴ്ച യാത്ര തക്കല, മാർത്താണ്ഡം, കളിയിക്കാവിള വഴി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിൽ എത്തിച്ചേരും. നാഗർകോവിൽ ചെട്ടികുളത്തിൽ സംഘാടകർ പൊതുയോഗം നടത്തുമെന്ന്്്്് അറിയിച്ചിരുന്നെങ്കിലും പൊലീസ് അനുവാദം നൽകിയില്ല. ബുധനാഴ്ച രഥയാത്രക്ക്് പ്രതിഷേധവുമായി എത്തിയ നാംതമിഴർ, വിടുതലൈ ചിറുത്തൈ ഉൾപ്പെടെയുള്ള കക്ഷികളുടെ പ്രാദേശിക നേതാക്കൾ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു. തിരുനെൽവേലിയിൽ വ്യാഴാഴ്ചയും നിരോധനം ഉണ്ടായിരുന്നു. Rath Yathra (1) ചിത്രം: വിശ്വഹിന്ദുപരിഷത്തി​െൻറ രാമരാജ്യ രഥയാത്ര കന്യാകുമാരി ജില്ല അതിർത്തിയിൽ എത്തിയപ്പോൾ Rath Yathra.png
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.