സിവിൽ സപ്ലൈസ്​ തൊഴിലാളികളെ സ്​ഥിരപ്പെടുത്തണം ^കെ.പി. രാജേന്ദ്രൻ

സിവിൽ സപ്ലൈസ് തൊഴിലാളികളെ സ്ഥിരപ്പെടുത്തണം -കെ.പി. രാജേന്ദ്രൻ തിരുവനന്തപുരം: സിവിൽ സപ്ലൈസ് വകുപ്പിൽ വർഷങ്ങളായി കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്തുവരുന്നവരെ സ്ഥിരപ്പെടുത്താൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. 30 വർഷത്തോളമായി പലരും ഈരംഗത്ത് താൽക്കാലികാടിസ്ഥാനത്തിൽ തുടരുകയാണ്. 2016 ഒക്ടോബർ 26ലെ സുപ്രീംകോടതി വിധി അനുസരിച്ച് തുല്യജോലിക്ക് തുല്യവേതനത്തിന് തൊഴിലാളികൾക്ക് അവകാശമുണ്ട്. സപ്ലൈകോ മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും പാക്കിങ് വിഭാഗത്തിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് കിട്ടിക്കൊണ്ടിരുന്ന കൂലി എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ വർധിപ്പിച്ചു. ഈവർഷം ആദ്യം വീണ്ടും ഒരു ചെറിയ വർധനവ് വകുപ്പുമന്ത്രിയും കോർപറേഷനും അംഗീകരിച്ചു. എന്നാൽ ധനവകുപ്പി​െൻറ അനുമതി ലഭിക്കാത്തതിനാൽ വർധിപ്പിച്ച വേതനം കിട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.