പെട്രോൾ പമ്പ്​ സമരത്തിൽ തൊഴിലാളി യൂനിയനുകളും പ​െങ്കടുക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് ഇരയാകുന്നത് തൊഴിലാളികളാണെന്നും അധികൃതർ ഇത് ശ്രദ്ധിക്കാതെ പോകുകയാണെന്നും പമ്പ് തൊഴിലാളി സംഘടന ഒാൾ കേരള പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ െഎ.എൻ.ടി.യു.സി യോഗം ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് 26ന് പമ്പ് ഡീലേഴ്സ് നടത്തുന്ന സമരത്തിന് ഒാൾ കേരള പെട്രോൾ പമ്പ് വർേക്കഴ്സ് യൂനിയൻ െഎ.എൻ.ടി.യു.സി പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളി കൺവെൻഷൻ യൂനിയൻ സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നൗഷാദ് കായ്പാടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജോൺ ജി.കൊട്ടറ, ആനാട് ഷഹീദ്, കാച്ചാണി രവി, കരമന സെയ്ദലി, സുജാതൻ, സുലഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.