ശിവൻകുട്ടിയെ ഒഴിവാക്കി സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് രൂപവത്​കരിച്ചു നാല്​ പുതുമുഖങ്ങൾ

തിരുവനന്തപുരം: മുൻ എം.എൽ.എയും സംസ്ഥാനസമിതിയംഗവുമായ വി. ശിവൻകുട്ടിയെ ഒഴിവാക്കി സി.പി.എം ജില്ല സെക്രേട്ടറിയറ്റ് രൂപവത്കരിച്ചു. പുതുതായി നാല് പേർ സെക്രേട്ടറിയറ്റിലെത്തി. വി. ശിവൻകുട്ടിക്ക് പുറമെ നേരത്തെ ജില്ല സമ്മേളനത്തിൽ കമ്മിറ്റിയിൽനിന്ന് ഒഴിവായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോലിയക്കോട് കൃഷ്ണൻനായർ, എസ്.കെ. ആശാരി എന്നിവരുടെ ഒഴിവിലാണ് ആർ. രാമു, കെ.സി. വിക്രമൻ, ചെറ്റച്ചൽ സഹദേവൻ, പുത്തൻകട വിജയൻ എന്നിവർ പുതുതായി സെക്രേട്ടറിയറ്റിലേക്ക് എത്തിയത്. മറ്റ് അംഗങ്ങളായി ആനാവൂർ നാഗപ്പൻ, സി. ജയൻബാബു, സി. അജയകുമാർ, കാട്ടാക്കട ശശി, വി.കെ. മധു, എൻ. രതീന്ദ്രൻ, ബി.പി. മുരളി എന്നിവർ തുടരും. നേതൃത്വം ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ സംസ്ഥാന സമിതിയംഗമായ വി. ശിവൻകുട്ടി ഒഴിവാകുകയായിരുെന്നന്നാണ് വിവരം. ചൊവ്വാഴ്ച ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് സെക്രേട്ടറിയറ്റ് രൂപവത്കരിച്ചത്. യോഗത്തിൽ പെങ്കടുത്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാനൽ അംഗീകരിക്കണമെന്ന് നിർദേശിക്കുകയും യോഗം അത് അംഗീകരിക്കുകയുമായിരുന്നു. ബി.എസ്. രാജീവിനെ സെക്രേട്ടറിയറ്റിലേക്ക് ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ലെന്നാണ് വിവരം. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം.വി. ഗോവിന്ദൻ എന്നിവരും യോഗത്തിൽ പെങ്കടുത്തു. വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.