ഏകദിനം കഴക്കൂട്ടത്ത് തന്നെ നടത്തണമെന്ന് മന്ത്രി

തിരുവനന്തപുരം:-- ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം കാര്യവട്ടം സ്േപാർട്സ് ഹബ്ബിൽ തന്നെ നടത്തണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്പോര്‍ട്സ് ഹബ് തന്നെയാണ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് ഏറ്റവും അനുയോജ്യമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പ്രാദേശികവികാരത്തി​െൻറ അടിസ്ഥാനത്തിലല്ല ഇക്കാര്യം കാണേണ്ടത്. അത്യാധുനിക സൗകര്യങ്ങളുള്ള സ്പോര്‍ട്സ് ഹബ് കേരളത്തി​െൻറയാകെ അഭിമാനമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ എല്ലാ സൗകര്യമുള്ള സ്പോർട്സ് ഹബ് സ്റ്റേഡിയം തന്നെ ഉപയോഗിക്കണമെന്ന് ഡോ. എ. സമ്പത്ത് എം.പിയും വി.എസ്. ശിവകുമാർ എം.എൽ.എയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.