പരിശോധനയില്ല; കിഴക്കൻ മേഖലയിൽ നിരോധിത വ്യാജ വെളിച്ചെണ്ണ വ്യാപകം

*അർബുദം അടക്കമുള്ള രോഗങ്ങൾക്ക് ഇടയാക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത മിനറൽ ഒായിൽ അടങ്ങിയവയാണ് പല ബ്രാൻഡുകളും പുനലൂർ: മായം കലർത്തിയ വെളിച്ചെണ്ണ കിഴക്കൻ മേഖലയിൽ വ്യാപകമായി വിറ്റഴിക്കുന്നു. ഇത്തരത്തിലുള്ള 29 ബ്രാൻഡ് വെളിച്ചെണ്ണ സംസ്ഥാനത്ത് വിൽക്കുന്നത് രണ്ടാഴ്ച മുമ്പ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. കിഴക്കൻ മേഖലയിലടക്കം വ്യാപകമായി വിറ്റഴിയുന്ന വെളിച്ചെണ്ണയാണ് നിരോധിച്ചവയിൽ മിക്ക ബ്രാൻഡുകളും. വിലകുറഞ്ഞ മിനറൽ ഓയിലുകൾ കലർത്തി തയാറാക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഈ വെളിെച്ചണ്ണ പാക്കറ്റുകളാക്കി തമിഴ്നാട്ടിൽനിന്നാണ് ഇവിടെയെത്തിക്കുന്നത്. അർബുദമടക്കം ഗുരുതരമായ രോഗങ്ങൾക്ക് ഇടയാക്കുന്നതാണ് മിനറൽ ഓയിലുകൾ. ഗുണമുള്ള വെളിച്ചെണ്ണക്ക് തുല്യമായി വിലയീടാക്കുന്ന വ്യാജ വെളിച്ചെണ്ണ വിറ്റാൽ വലിയ ലാഭം ലഭിക്കുമെന്നതിനാൽ കച്ചവടക്കാർക്കും വ്യാജൻ വിൽക്കാനാണ് താൽപര്യം. വെളിച്ചെണ്ണയുടെ ഗുണമേന്മയെക്കുറിച്ച് ഉപഭോക്താക്കൾക്ക് വലിയ അറിവ് ഇല്ലാത്തതിനാൽ കച്ചവടക്കാർ നൽകുന്നത് വാങ്ങുകയാണ് പതിവ്. നിരോധനത്തിന് മുമ്പ് മൊത്ത വ്യാപാരികൾ വൻതോതിൽ സ്റ്റോക് ചെയ്തിരുന്ന മായം കലർന്ന വ്യാജ വെളിച്ചെണ്ണ നിരോധനം മറച്ചുവെച്ചാണ് വിൽക്കുന്നത്. സാധാരണ കച്ചവടക്കാർക്കും ഇതിനെക്കുറിച്ച് ഗ്രാഹ്യമില്ല. പലചരക്കുകടകളിലും സൂപ്പർമാർക്കറ്റുകളിലും വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് അടക്കം അധികൃതർ തയാറാകാത്തത് നിരോധിച്ച സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്കും ഇത് എത്തിച്ചുകൊടുക്കുന്ന കമ്പനികൾക്കും ഗുണമാവുകയാണ്. നിരോധിച്ച വെളിെച്ചണ്ണ പാക്കറ്റ് ഒഴിവാക്കിയും ചില കടകളിൽ വിൽക്കുന്നുണ്ട്. നിറത്തിലും മണത്തിലും യാഥാർഥ വെളിച്ചെണ്ണ പോലെയായതിനാൽ വാങ്ങിക്കുന്നവർക്ക് ഇത് തിരിച്ചറിയാനും കഴിയില്ല. നിരോധിച്ച വെളിച്ചെണ്ണ കടകളിൽനിന്ന് തിരിച്ചെടുക്കാൻ കമ്പനിക്കാരോ വിതരണക്കാരോ തയാറായിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.