യാത്രക്കിടെ പഴ്സ് നഷ്​ടപ്പെട്ടതായി പരാതി

കൊട്ടിയം: കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്രചെയ്യവെ യുവതിയുടെ സ്വർണവും പണവുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. പേരയം സനു മൻസിലിൽ സബീനാ താജുദ്ദീ​െൻറ പഴ്സാണ് കവർന്നത്. 12 പവൻ സ്വർണവും 2000 രൂപയും എ.ടി.എം കാർഡുമാണ് പഴ്സിലുണ്ടായിരുന്നത്. ഉള്ളൂരിൽനിന്ന് രാവിലെ 10ന് ബസിൽ കയറിയ ഇവർ കൊട്ടിയത്തെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. കൊട്ടിയം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.