കെ.എസ്​.ആർ.ടി.സി: സി.​െഎ.ടി.യു സമരം ശക്തമാകുന്നു, ബസ്​ മുടക്കത്തിന്​ സാധ്യത

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുനരുദ്ധാരണ നടപടികൾ മാനേജ്മ​െൻറ് വൈകിപ്പിക്കുന്നെന്ന് ആരോപിച്ചും സ്ഥാപനം മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കണമെന്നാവശ്യപ്പെട്ടും കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു) ചീഫ് ഒാഫിസിൽ നടത്തുന്ന സമരം ശക്തമാകുന്നു. തിങ്കളാഴ്ച 1000 പേർ ചീഫ് ഒാഫിസ് ഉപരോധിച്ചു. ഉപരോധ സമരത്തി​െൻറ ഭാഗമായി ജീവനക്കാര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച ബസുകള്‍ മുടങ്ങാനും സാധ്യതയുണ്ട്. സംസ്ഥാനത്തെ വിവിധ യൂനിറ്റുകളില്‍നിന്ന് കൂടുതൽ ജീവനക്കാര്‍ തലസ്ഥാനത്ത് എത്താനാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാതെയും നടപടി ഉറപ്പുനൽകാതെയും പിന്മാറ്റമില്ലെന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, സർവിസ് മുടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ൈഡസ്‌നോണ്‍ ബാധകമാണെന്നുമാണ് മാനേജ്‌മ​െൻറി​െൻറ നിലപാട്. കോര്‍പറേഷനെ മൂന്നു മേഖലകളായി തിരിച്ച് നിലവിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെ ചുമതലയേല്‍പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ആറിനാണ് ചീഫ് ഒാഫിസിൽ സി.െഎ.ടി.യു സമരം തുടങ്ങിയത്. മാനേജ്‌മ​െൻറുമായും മന്ത്രിയുമായും ചര്‍ച്ച നടത്തിയെങ്കിലും സമരം ഒത്തു തീര്‍പ്പായില്ല. സ്ഥാപനത്തെ ഉടനടി വിഭജിക്കാനാകില്ലെന്ന നിലപാടിലാണ് എം.ഡി എ. ഹേമചന്ദ്രന്‍. വിഭജനം സൂക്ഷ്മതയോടെ ചെയ്യേണ്ടതാണെന്നും അതിനെക്കുറിച്ച് പഠിക്കാന്‍ നിലവിലെ ഡെപ്യൂട്ടി ജനറല്‍ മാനേജറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ചീഫ് ഓഫിസിലെ ഇൻറര്‍നെറ്റ് സംവിധാനവും തകരാറിലായി. സമരത്തെ നേരിടാന്‍ മാനേജ്‌മ​െൻറ് ഉത്തരവിറക്കുന്നത് തടയാനാണ് ഇൻറര്‍നെറ്റ് തകരാറിലാക്കിയതെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.