നിർമിതി കേന്ദ്രം കരാർ ജീവനക്കാർ നിവേദനം നൽകി

തിരുവനന്തപുരം: കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിലെ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ജീവനക്കാരുടെ ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പാക്കുക, ജീവനക്കാർക്ക് മാന്യമായ തുക പെൻഷൻ ലഭിക്കത്തക്കവിധത്തിൽ ഒരു പെൻഷൻ പദ്ധതി നടപ്പിൽ വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന നിർമിതി കേന്ദ്രം എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) റവന്യൂമന്ത്രിക്ക് നിവേദനം നൽകി. പ്രസിഡൻറ് കെ.പി. രാജേന്ദ്ര​െൻറ നേതൃത്വത്തിൽ വർക്കിങ് പ്രസിഡൻറ് എം. രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി ഒ.ജെ. ബിനോ എന്നിവരാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ നേരിൽക്കണ്ട് നിവേദനം നൽകിയത്. ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.