ടൂറിസം റെഗുലേറ്ററി അതോറിറ്റി ഉടൻ ^കടകംപള്ളി

ടൂറിസം റെഗുലേറ്ററി അതോറിറ്റി ഉടൻ -കടകംപള്ളി * ചാലയിൽ കോഴിക്കോട് മിഠായിത്തെരുവ് മാതൃകയിൽ പൈതൃക പദ്ധതി നടപ്പാക്കും തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിനെ കാര്യക്ഷമവും ചൂഷണരഹിതവുമാക്കാൻ കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റി ഉടൻ രൂപവത്കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ഇതര വകുപ്പുകളുമായുള്ള ഏകോപനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. 14 ജില്ലകളിലായി ചെറുതും വലുതുമായ 200 ഓളം ടൂറിസം പദ്ധതികൾക്ക് ഭരണാനുമതി നൽകി. ഏകദേശം 300 കോടിയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയതെന്നും ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 22 ടൂറിസം കേന്ദ്രങ്ങളിൽ ഗ്രീൻപ്രോട്ടോകോൾ നടപ്പാക്കും. കേന്ദ്ര ടൂറിസം മന്ത്രാലയത്തി​െൻറ സഹായത്തോടെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശബരിമല, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി 200 കോടിയുടെ അടിസ്ഥാന സൗകര്യ പദ്ധതി നടന്നു വരുന്നുണ്ട്. ഈ വർഷം പൂർത്തിയാക്കുന്ന രീതിയിൽ പ്രവൃത്തി പുരോഗമിക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വികസനത്തിനായി കേന്ദ്രസർക്കാർ സഹായത്തോടെ പ്രസാദം പദ്ധതിയിൽ 46 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നു. ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പത്തനംതിട്ട, ഗവി, വാഗമൺ, തേക്കടി സർക്യൂട്ടിൽ 100 കോടി ചെലവു വരുന്ന പദ്ധതി നിർവഹണത്തി​െൻറ അന്തിമ ഘട്ടത്തിലാണ്. നിശാഗന്ധി നൃത്തോത്സവത്തി​െൻറ മാതൃകയിൽ ഈ വർഷം മുതൽ ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞരെ ഉൾപ്പെടുത്തി മൺസൂൺ കാലത്ത് 'മൺസൂൺ രാഗാസ്' എന്ന പേരിൽ ഗാനോത്സവം സംഘടിപ്പിക്കും. പൈതൃക ടൂറിസത്തി​െൻറ ഭാഗമായി കോഴിക്കോട് മിഠായിത്തെരുവ് മാതൃകയിൽ തിരുവനന്തപുരം ചാലയിൽ പൈതൃക ടൂറിസം കേന്ദ്രം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.