മോട്ടോർ വ്യവസായസംരക്ഷണസമിതി കൺവെൻഷൻ ഇന്ന്

തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണസമിതിയുടെ സംസ്ഥാന കൺവെൻഷൻ ചൊവ്വാഴ്ച രാവിലെ പത്തിന് ബി.ടി.ആർ ഹാളിൽ നടക്കും. റോഡ് സുരക്ഷ ബിൽ പിൻവലിക്കുകയെന്നതാണ് കൺവെൻഷ​െൻറ പ്രധാന ആവശ്യം. പെേട്രാൾ-ഡീസൽ വില, വാഹന ഇൻഷുറൻസ് പ്രീമിയം, സ്പെയർ പാർട്സ് വില എന്നിവയുടെ വർധന മോട്ടോർ വ്യവസായത്തെയും തൊഴിലാളികളെയും ഉടമകളെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന റോഡ് സുരക്ഷ ബിൽ പിൻവലിക്കണമെന്നാവശ്യെപ്പട്ടുള്ള സമരങ്ങൾക്ക് കൺവെൻഷൻ രൂപം നൽകുമെന്ന് ജന. കൺവീനർ കെ.കെ. ദിവാകരൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.