ആ കുടുംബം വീണ്ടും ചിരിച്ചു: മൂന്നര വയസ്സുകാരന് 5.5 ലക്ഷം രൂപയുടെ ഇന്‍സുലിന്‍ പമ്പ്

തിരുവനന്തപുരം: കാര്യവട്ടം കുരിശ്ശടി സ്വദേശികളായ ഷിഹാബുദ്ദീന്‍ ബുഷ്‌റ ദമ്പതികളുടെ ഏകമകന്‍ മൂന്നര വയസ്സുകാരന്‍ ഇഹ്‌സാനുല്‍ ഹക്കിന് ആശ്വാസമായി സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷന്‍. ഗുരുതര പ്രമേഹം ബാധിച്ച ഇഹ്‌സാനുല്‍ ഹക്കിന് 5.5 ലക്ഷം വിലയുള്ള അത്യാധുനിക ഇന്‍സുലിന്‍ പമ്പ് അടങ്ങിയ കിറ്റ് മന്ത്രി കെ.കെ. ശൈലജ നല്‍കി. കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ നല്‍കുന്ന സംവിധാനമാണ് ഇന്‍സുലിന്‍ പമ്പ്. ചെറിയൊരു സൂചി ശരീരത്തിനോട് ചേര്‍ത്തുെവച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇഹ്‌സാനുലിന് പ്രമേഹ രോഗം ടൈപ്പ് 1 ഉള്ളതായി കണ്ടെത്തിയത്. പനി വന്നുകുറഞ്ഞെങ്കിലും പിന്നീട് അബോധാവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രി ഐ.സി.യുവില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. പരിശോധനയില്‍നിന്ന് പ്രമേഹം കൂടിയ അവസ്ഥയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. അറബിക് ടീച്ചറായ ബുഷ്‌റ മകന് അസുഖം കൂടിയതോടെ ജോലി രാജിെവക്കുകയായിരുന്നു. കാര്‍ വര്‍ക്ക്‌ഷോപ് ജീവനക്കാരനായ ഷിഹാബുദ്ദീന് മക​െൻറ ചികിത്സാ ചെലവ് താങ്ങുന്നതിനപ്പുറമായിരുന്നു. അങ്ങനെയാണ് അവര്‍ ആരോഗ്യമന്ത്രിയെ സമീപിച്ചത്. കുടുംബത്തി​െൻറ ദയനീയാവസ്ഥ കണ്ടയുടന്‍ മന്ത്രി വേണ്ട സഹായം ചെയ്യുന്നതിനായി സാമൂഹിക സുരക്ഷാമിഷനെ ചുമതലപ്പെടുത്തി. കുട്ടികളുടെ പ്രമേഹ ചികിത്സക്കായുള്ള 'മിഠായി' പദ്ധതി നിലവില്‍ വന്നാലുടന്‍ ഇത് പരിഗണിക്കാമെന്നുറപ്പു നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.