ആശങ്കയുടെ 'സാഗരം'ർ

............................................ *അടുത്ത ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണെങ്കില്‍ അതിന് 'സാഗര്‍' എന്നായിരിക്കും പേര് തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റും തുടർന്ന് ഇേപ്പാൾ ശക്തമായ ന്യൂനമർദ മുന്നറിയിപ്പും നൽകിയ ഭീതിയിൽനിന്ന് ഇപ്പോഴും കേരളത്തിലെ തീരദേശജനത മുക്തരായിട്ടില്ല. ഇപ്പോള്‍ വീണ്ടും അടുത്ത ഭീമന്‍ ചുഴലിക്കാറ്റിനുള്ള സാഹചര്യങ്ങൾ അകലയെല്ലന്നാണ് കാലവസ്ഥ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. അടുത്ത ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണെങ്കില്‍ അതിന് 'സാഗര്‍' എന്നായിരിക്കും പേര്. ഭൂമിയെ ഒമ്പത് മേഖലകളായി തിരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. വടക്കന്‍ അത്ലാൻറിക്, കിഴക്കന്‍ നോര്‍ത്ത് പസഫിക്, സെന്‍ട്രല്‍ നോര്‍ത്ത് പസഫിക്, പടിഞ്ഞാറന്‍ നോര്‍ത്ത് പസഫിക്, വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രം, തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രം, ഓസ്ട്രേലിയന്‍, തെക്കന്‍ പസഫിക്, തെക്കന്‍ അറ്റ്ലാൻറിക് എന്നിവയാണ് ഈ മേഖലകള്‍. ഇത് പ്രകാരം ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത് ആ മേഖലയില്‍ ഉള്‍പ്പെടുന്ന ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്ലാന്‍ഡ്, മ്യാന്‍മര്‍, മാലദ്വീപ്, ഒമാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ്. ഈ എട്ട് രാജ്യങ്ങള്‍ ചേര്‍ന്ന് നല്‍കിയിട്ടുള്ള 64 പേരുകളാണ് ഓരോ ചുഴലിക്കാറ്റിനും ഇടുന്നത്. പട്ടികയിലേക്ക് ഇന്ത്യ നല്‍കിയ എട്ട് പേരുകളിലൊന്നാണ് ഇനി വരുന്ന ചുഴലിക്കാറ്റിന് നല്‍കുക. അതില്‍ ആറെണ്ണം ഇതിനോടകം നല്‍കിക്കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് സാഗര്‍, വായു എന്നീ പേരുകളാണ്. ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട് തീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറിയാല്‍ അതിന് സാഗര്‍ എന്നായിരിക്കും പേരിടുക. മാലിദ്വീപ് നിര്‍ദേശിച്ച 'മെകുനു' എന്ന പേരാകും സാഗറിന് ശേഷം വരുന്ന ചുഴലിക്കാറ്റിന് ലഭിക്കുക. പോയവര്‍ഷം നാശംവിതച്ച ചുഴലിക്കാറ്റിന് ഓഖി എന്ന പേര് നൽകിയത് ബംഗ്ലാദേശാണ്. ഓഖി എന്ന വാക്കിന് കെണ്ണന്നാണ് അർഥം. ഓഖിക്ക് മുമ്പുണ്ടായ ചുഴലിക്കാറ്റിന് മോറ എന്നായിരുന്നു പേര്. തായിലാൻറ് നിര്‍ദേശിച്ച പേരായിരുന്നു അത്. കടല്‍ നക്ഷത്രം എന്നാണ് അർഥം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.