ക​േൻറാൺമെൻറ്​ എസ്​.​െഎക്കെതിരെ നടപടിയെടുക്കണം ^സാംസ്​കാരിക പ്രവർത്തകർ

കേൻറാൺമ​െൻറ് എസ്.െഎക്കെതിരെ നടപടിയെടുക്കണം -സാംസ്കാരിക പ്രവർത്തകർ തിരുവനന്തപുരം: ബൈക്ക് യാത്രക്കിടെ ഫോണിൽ സംസാരിച്ച കുറ്റത്തിന് അസ്ലം എന്ന ചെറുപ്പക്കാരനെയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സാമൂഹിക പ്രവർത്തകനായ ഷാജി അട്ടക്കുളങ്ങരെയെയും ക്രൂരമായി മർദിക്കുകയും വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റി കേൻറാൺമ​െൻറ് സ്റ്റേഷനിലെത്തിച്ച് വീണ്ടും മർദിക്കുകയും ചെയ്ത സബ് ഇൻസ്പെക്ടർ ഷാഫിയെയും മറ്റ് െപാലീസുകാരെയും നിയമനടപടികൾക്ക് വിധേയമാക്കണമെന്ന് സാമൂഹിക-സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. അസ്ലം 1000 രൂപ പണമില്ലാത്തതിനാൽ പിഴ കോടതിയിൽ അടയ്ക്കാം എന്ന് പറഞ്ഞിട്ടും പൊതുജനങ്ങൾ നോക്കി നിൽക്കെ പൊലീസ് മർദിക്കുകയായിരുന്നു. തുടർന്ന് ഷാജിയും അസ്ലമും പൊലീസിനെ മർദിെച്ചന്ന് കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ചികിത്സ നിഷേധിച്ച് ജയിലിലടച്ചിരിക്കുകയാണ്. ഇവരുടെ മേൽ ചുമത്തിയ കള്ളക്കേസുകൾ നിരുപാധികം പിൻവലിക്കണമെന്നും ജയിൽമോചിതരാക്കണമെന്നും സാംസ്കാരിക-സാമൂഹിക പ്രവർത്തകർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊലീസ് അതിക്രമങ്ങൾ തുടർന്നുണ്ടാകുന്നത് തടയാൻ കർശന നടപടി ആഭ്യന്തര വകുപ്പ് ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയിൽ നിന്നുണ്ടാകണമെന്നും എസ്.പി. ഉദയകുമാർ, കെ.കെ. രമ, ഹമീദ് വാണിയമ്പലം, ലതിക സുഭാഷ്, അഡ്വ. സുൽഫിക്കർ സലാം, അഡ്വ. ബിന്ദു കൃഷ്ണ, ഗ്രോ വാസു, പ്രമീള ഗോവിന്ദ്, എൻ. അബ്ദുൽ സത്താർ, ഹാഷിം ചേന്ദപ്പിള്ളി, കെ.പി. ശശി, അഡ്വ. പൗരൻ, ജെ. ദേവിക, ടി. പീറ്റർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻകുട്ടി, അഡ്വ. തുഷാർ നിർമൽ സാരിദി, കെ.ജി. ജഗദീശൻ, മാഗ്ലിൻ ഫിലോമിന, എൻ.എം. അൻസാരി, ജോയി കൈതാരത്ത്, ആർ. അജയൻ, സോണിയ ജോർജ്, ജയ്സൺ പാനികുളങ്ങര, ആർ. നാരായണൻ തമ്പി, പി.എം. സ്വാലിഹ്, െഎ. ഗോപിനാഥ്, മജീദ് നദ്വി, ടി.കെ. ഹുസൈൻ, എസ്. ഇർഷാദ്, എം. ഷാജർ ഖാൻ, ടി.കെ. നവീന ചന്ദ്രൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.