സുഗത​െൻറ ആത്മഹത്യ: ജയിലില്‍നിന്ന് പുറത്ത് വന്നവര്‍ക്ക് സ്വീകരണം നല്‍കിയത് ശരിയായില്ല ^കെ.എന്‍. ബാലഗോപാല്‍

സുഗത​െൻറ ആത്മഹത്യ: ജയിലില്‍നിന്ന് പുറത്ത് വന്നവര്‍ക്ക് സ്വീകരണം നല്‍കിയത് ശരിയായില്ല -കെ.എന്‍. ബാലഗോപാല്‍ കുന്നിക്കോട്: സുഗത​െൻറ മരണവുമായി ബന്ധപ്പെട്ട് ജയിലില്‍നിന്ന് പുറത്തുവന്നവര്‍ക്ക് സ്വീകരണം നല്‍കിയത് ശരിയല്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍. ഇളമ്പലില്‍ നടന്ന സി.പി.എമ്മി​െൻറ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ പ്രാദേശികനേതാക്കളുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക്‌ എത്തിച്ചത്. വയല്‍ നികത്താന്‍ ഒരുകാരണവശാലും അനുവദിക്കില്ല. സി.പി.എമ്മും സി.പി.ഐയും പ്രാദേശികമായി നിലനില്‍ക്കുന്ന എതിര്‍പ്പ് ഒഴിവാക്കണമെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. റോയി മാത്യു അധ്യക്ഷത വഹിച്ചു. എസ്. ജയമോഹന്‍, കെ. രാജഗോപാല്‍, മുഹമ്മദ് അസ്ലം, ആര്‍. രാജഗോപാലന്‍നായര്‍, ബി. അജയകുമാര്‍, സി. വിജയന്‍, സഹദേവന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.