കൊല്ലം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലയിലെ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം എസ്. നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.പി. മുഹമ്മദ്, പാങ്ങോട് ഖമറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി കോഒാഡിനേറ്റർ, മാസ്റ്റർ ട്രെയിനർ നിഷാദ് എന്നിവർ ക്ലാസ് നയിച്ചു. ജില്ല ട്രെയിനർ കണ്ണനല്ലൂർ സമദ്, അബ്ദുൽ റഹീം സഖാഫി, നിസാമുദ്ദീൻ, ഷാജഹാൻ, മുഹമ്മദ് സാലിഹ്, ഷാജഹാൻ, സിയാദ് എന്നിവർ പെങ്കടുത്തു. ദേശീയപാത 30 മീറ്റർ വീതിയിൽ വികസിപ്പിക്കണം -വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം: ദേശീയപാത വികസനം 30 മീറ്ററിൽ നടപ്പാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ തൊഴിൽ സംരക്ഷിക്കണം. കുടിയൊഴിപ്പിക്കപ്പെടുന്ന വാടകക്കാരായ വ്യാപാരികൾക്ക് മുടക്കുമുതലിനനുസരിച്ച് നഷ്ടപരിഹാരം നൽകുക, തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരപരിപാടികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, നേതാജി ബി. രാജേന്ദ്രൻ, എ.കെ. ഷാജഹാൻ, നവാസ് പുത്തൻവീട്, ജി. രാജൻകുറുപ്പ്, എസ്. രമേശ്കുമാർ, എസ്. സുധീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.