പുനലൂർ: മുക്കടവ് വളവിൽ രണ്ടുമാസം മുമ്പ് കാറ്റത്ത് ഒടിഞ്ഞുവീണ മരത്തിെൻറ ചില്ലയും തടിയും നീക്കംചെയ്യാത്തത് അപകടഭീഷണി ഉയർത്തുന്നു. തിരക്കേറിയ പത്തനാപുരം--പുനലൂർ പാതയിൽ ഏറ്റവും കൂടുതൽ വാഹനാപകടം നടക്കുന്ന കൊടുംവളവുകളും ആറുമുള്ള ഭാഗമാണ് മുക്കടവ്. ശക്തമായ കാറ്റിൽ വലിയമരത്തിെൻറ ചില്ല വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വീണ് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കൂടാതെ കെ.വി ലൈനിലെ നാല് വൈദ്യുതി പോസ്റ്റുകളും ലൈനും നശിച്ചിരുന്നു. അപകടം നടന്ന സമയെത്തത്തിയ ഫയർഫോഴ്സ് പാതക്ക് കുറുകെ വീണ മരചില്ല മുറിച്ച് വശത്തേക്ക് മാറ്റിയിട്ട് ഗാതഗതസൗകര്യം ഒരുക്കി. എന്നാൽ ഇതിന് ശേഷം പാതയോട് ചേർന്നുകിടക്കുന്ന ചില്ലകളും തടിയും അപകടരഹിതമായി മാറ്റിയിടാൻ പൊതുമരാമത്ത് വകുപ്പ് തയാറായില്ല. ഇതുകാരണം പകൽ സമയത്തുപോലും ഇവിടെ രണ്ടു വാഹനങ്ങൾ ഒരുമിെച്ചത്തിയാൽ അപകടത്തിലാകുകയാണ്. രാത്രിയിൽ വഴിവിളക്ക് പോലുമില്ലാത്ത ഈ ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുന്നത് പ്രയാസപ്പെട്ടാണ്. ഗതാഗതത്തിന് ഭീഷണിയായ മരത്തിെൻറ അവശിഷ്ടങ്ങൾ നീക്കംചെയ്യണമെന്ന് പരിസരവാസികളടക്കം മരാമത്ത് അധികൃതരെ അറിയിച്ചിട്ടും പ്രയോജനമുണ്ടായിെല്ലന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.