പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ ആകാശി​െൻറ വീട്​ സന്ദർശിച്ചു

കൊട്ടിയം: ഗ്യാസ് ഏജൻസി ജീവനക്കാരുടെ വാഹനമിടിച്ച് കൊല്ലപ്പെട്ട പള്ളിമൺ പുനവൂർ ചരുവിള വീട്ടിൽ ആകാശി​െൻറ (20) വീട് ദേശീയ പട്ടികജാതി കമീഷൻ വൈസ് ചെയർമാൻ എൽ. മുരുകൻ സന്ദർശിച്ചു. ആകാശി​െൻറ മാതാപിതാക്കളായ സുരേഷ്, അജിത എന്നിവരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. ഒപ്പമുണ്ടായിരുന്ന സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസ്, ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് എന്നിവരിൽനിന്നും കേസി​െൻറ വിശദാംശങ്ങളും ശേഖരിച്ചു. ആകാശി​െൻറ കുടുംബത്തിന് അർഹമായ ആനുകൂല്യം നൽകുന്നതിന് നടപടികളെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമീഷൻ വൈസ് ചെയർമാൻ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.