ഗാന്ധിഭ​വ​െൻറ ​േപരിൽ പണപ്പിരിവെന്ന്​ പരാതി

പത്തനാപുരം: ഗാന്ധിഭവന്‍ ഇൻര്‍നാഷനല്‍ ട്രസ്റ്റി​െൻറ പേരില്‍ വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് പണപ്പിരിവ് നടക്കുന്നത്. വ്യവസായ സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് പലരും പണപ്പിരിവ് നടത്തുന്നതായി ഗാന്ധിഭവന്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഏനാദിമംഗലത്തും പരിസരപ്രദേശങ്ങളിലും നിരവധിപേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്. ഗാന്ധിഭവനില്‍നിന്ന് വീടുകളിലോ സ്ഥാപനങ്ങളിലോ പോയി പണം പിരിക്കുന്നില്ലെന്നും ഗാന്ധിഭവന്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ നല്‍കുന്ന സഹായം മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി. ഗാന്ധിഭവ​െൻറ പേരില്‍ ഇത്തരം പണപ്പിരിവുകള്‍ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ പൊലീസിലോ ഗാന്ധിഭവനിലോ അറിയിക്കണമെന്നും മാേനജ്മ​െൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.