'ഇറച്ചിക്കോഴി കൃഷി, വിൽപന മേഖലകളിലെ വൻകിട കമ്പനികളുടെ കടന്നുകയറ്റം തടയണം​'

കൊല്ലം: കേരളത്തിലെ ഇറച്ചിക്കോഴി മേഖലയിലേക്ക് ഏഷ്യയിലെ വൻകിട പൗൾട്രി കമ്പനികൾ കടന്നുവരുന്നത് തടയാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇൗ കമ്പനികളുടെ കേരളത്തിലേക്കുള്ള കടന്നുവരവ് കേരളത്തിലെ ഇറച്ചിക്കോഴിമേഖലയെ തകർക്കുമെന്നും ഇതുമൂലം മേഖലയിൽ പ്രവർത്തിക്കുന്ന 10 ലക്ഷത്തോളം കർഷകരും കച്ചവടക്കാരും പ്രതിസന്ധിയിലാകുമെന്നും ഫെഡറേഷൻ വിലയിരുത്തി. കമ്പനികൾ കർഷകർക്ക് ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നൽകി കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഉൽപാദന െചലവിനേക്കാൾ കുറഞ്ഞവിലയിൽ ഉൽപന്നങ്ങൾ വിൽക്കാൻ നിർബന്ധിതരാകുന്ന കർഷകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് നുജും തട്ടാമല അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.