അറുപതുകളിലും പുഷ്പാംഗദന് ജലശയനം പുഷ്പംപോലെ

*യോഗയെ പുതുതലമുറയിലേെക്കത്തിക്കാൻ 30 വർഷമായി ജലശയനം നടത്തുകയാണ് പുഷ്പാംഗദൻ പത്തനാപുരം: മണിക്കൂറുകള്‍ ജലോപരിതലത്തില്‍ പൊങ്ങിക്കിടന്ന് യോഗാഭ്യാസം നടത്തുകയാണ് പുന്നല സ്വദേശിയായ പുഷ്പാംഗദന്‍. മുപ്പത് വര്‍ഷമായി ജലശയനം പരിശീലിച്ച് യോഗയെ പുതുതലമുറയിലേക്ക് എത്തിക്കാനാണ് പുന്നല പ്രീജാഭവനില്‍ എന്‍.എന്‍‍. പുഷ്പാംഗദ​െൻറ (60) ശ്രമം. കല്ലട ഇറിഗേഷന്‍ വകുപ്പി​െൻറ കനാലിലാണ് പുഷ്പാംഗദ​െൻറ സാഹസപ്രകടനം. സാധാരണനിശ്ചലമായ ജലത്തിലാണ് ജലശയനം നടത്തുന്നത്. എന്നാല്‍ പുഷ്പാംഗദന്‍ ഒഴുകുന്ന കനാല്‍ ജലത്തില്‍ നാല് മണിക്കൂര്‍ വരെ പൊങ്ങിക്കിടക്കും. സ്കൂള്‍ പഠനകാലത്താണ് യോഗപഠനം ആരംഭിച്ചത്. ദിവസവും വെളുപ്പിന് 3.30ന് തുടങ്ങുന്ന യോഗ അഭ്യാസം 5.30 വരെ തുടരും. പുന്നല സ്വദേശിയായ ദാമോദരന്‍ ആശാനാണ് ഗുരു. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കിയശേഷം മുപ്പതാം വയസ്സ് മുതലാണ് ജലശയനം പരിശീലിച്ച് തുടങ്ങിയത്. ശ്വാസംപിടിച്ച് ജലത്തി​െൻറ അടിയില്‍നിന്നും ക്രമേണ ഉയര്‍ന്നുവരും. കഴിഞ്ഞവര്‍ഷം അഞ്ച് കിലോമീറ്ററോളം ഒഴുകിപോയിരുന്നു. പുഷ്പാംഗദ​െൻറ ജലശയനം കാണാന്‍ നിരവധിയാളുകളാണ് കനാൽ തീരങ്ങളില്‍ എത്തുന്നത്. വളരെദൂരം ഒഴുകുമ്പോള്‍ ആളുകള്‍ തെറ്റുദ്ധാരണ കാരണം രക്ഷിക്കാനായി ഇറങ്ങാറുണ്ടെന്നും പുഷ്പാംഗദന്‍ പറയുന്നു. ഒഴുകുന്ന വെള്ളത്തില്‍ കിടന്ന് റെക്കോര്‍ഡ് നേടാനുള്ള പരിശീലനത്തിലാണ് ഇദ്ദേഹം. കൃത്യമായ യോഗ പരിശീലനം കൊണ്ട്‌ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ തലമുറ യോഗയിലേക്ക് എത്തുന്നില്ലെന്നും അവര്‍ക്കുള്ള ബോധവത്കരണം കൂടിയാണ് ജലശയനമെന്നും ഇദ്ദേഹം പറയുന്നു. യോഗക്ക് പുറമെ പതിനായിരം വര്‍ഷത്തെ കലണ്ടറും ഇദ്ദേഹത്തിന് മനഃപാഠമാണ്. കൂടാതെ ആളുകളിൽ അദ്ഭുതം ജനിപ്പിക്കുന്ന മാന്ത്രിക ചതുരങ്ങൾ, മാന്ത്രികവൃത്തങ്ങൾ വരക്കുന്നതിലും കവിതകൾ, ഭക്തിഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവ രചിക്കുന്നതിലും ശ്രദ്ധേയനാണ് ഇദ്ദേഹം. -അശ്വിൻ പഞ്ചാക്ഷരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.