ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം

കൊല്ലം: സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ രണ്ട് ഗഡു ക്ഷമബത്ത അടിയന്തരമായി അനുവദിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറും സെറ്റോ ചെയർമാനുമായ എൻ. രവികുമാർ ആവശ്യപ്പെട്ടു. ഇന്ധനവിലയും നിത്യോപയോഗസാധനങ്ങളുടെ വിലയും കുതിച്ചുയരുന്ന കാലത്ത് ക്ഷാമബത്ത തടഞ്ഞുവെക്കുന്നതിന് നീതീകരണമില്ല. സാമ്പത്തികപ്രതിസന്ധി എന്ന ന്യായം പറഞ്ഞ് ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ പേക്ഷ, പണം ധൂർത്തടിക്കുന്നതിൽ ഒരുപിശുക്കും കാണിക്കുന്നില്ലെന്ന് അവർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.