ഭക്ഷ്യവിഷബാധ: കുടുംബശ്രീ ഭക്ഷണശാല ആരോഗ്യവകുപ്പ്​ പൂട്ടിച്ചു

* 11 പേർ കൂടി ചികിത്സതേടി പത്തനാപുരം: അംഗന്‍വാടി ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ ആഹാരം തയാറാക്കിയ ഭക്ഷണശാല ആരോഗ്യവകുപ്പ് പൂട്ടിച്ചു. പിറവന്തൂര്‍ പഞ്ചായത്തിലെ അലിമുക്കില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന തനിമ ഭക്ഷണശാലയാണ് ഉദ്യോഗസ്ഥര്‍ എത്തി അടപ്പിച്ചത്. അതേസമയം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 അംഗന്‍വാടി ജീവനക്കാര്‍ കൂടി ശനിയാഴ്ച കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ ചികിത്സതേടി. ഇവര്‍ക്ക് പ്രാഥമികശുശ്രൂഷ നൽകി. വെള്ളിയാഴ്ചയാണ് 41 അംഗന്‍വാടി ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. പത്തനാപുരം ഐ.സി.ഡി.എസ് ഓഫിസില്‍ നടന്ന പരിശീലനപരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്നാണ് വിഷബാധ ഉണ്ടായത്. ആഹാരം കഴിച്ചയുടനെ ജീവനക്കാര്‍ക്ക് ശാരീരികാസ്വസ്ഥത ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഛര്‍ദി, വയറിളക്കം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ട ജീവനക്കാരെ പത്തനാപുരത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൊല്ലത്തെ രാസപരിശോധന ലാബില്‍ അയച്ച സാമ്പിളുകളുടെ ഫലം മൂന്ന് ദിവസത്തിനകം ലഭിക്കും. ഇത് മെഡിക്കല്‍ സംഘം പൊലീസിന് കൈമാറും. പരിശോധന ഫലത്തി​െൻറ അടിസ്ഥാനത്തില്‍ മാത്രമേ നിയമനടപടി വേണമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ചികിത്സതേടിയ എല്ലാവരും ആശുപത്രിവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.