ഇ-പോസ് വഴി റേഷൻ: മൊബൈൽ നമ്പർ നൽകണം കൊട്ടാരക്കര: താലൂക്കിലെ റേഷൻ കടകളിൽനിന്ന് ഇ-പോസ് മെഷീൻ വഴി റേഷൻ വാങ്ങാൻ കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളോ എത്തുമ്പോൾ പൊതുവായ ഒരു മൊബൈൽ ഫോൺ നമ്പർ ഇ-പോസ് മെഷീനിൽ രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യണമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ എസ്.എ. സെയ്ഫ് അറിയിച്ചു. വിരൽ പതിച്ചാലുടൻ ഇ-പോസ് യന്ത്രം ഇതിനുള്ള നിർദേശം പുറപ്പെടുവിക്കുകയും യന്ത്രത്തിൽ അതിനുള്ള ഭാഗം തെളിയുകയും ചെയ്യും. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ വിഹിതം വാങ്ങിയ അളവ്, ഈടാക്കിയ വില തുടങ്ങിയ വിശദാംശങ്ങൾ എസ്.എം.എസ് ആയി ലഭ്യമാവാൻ മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. താലൂക്കിലെ മുഴുവൻ റേഷൻ കാർഡുടമകളും കടകളിലെത്തി റേഷൻ വാങ്ങി പുതിയ സംവിധാനം ഫലപ്രാപ്തിയിലെത്തിക്കാൻ സഹകരിക്കണമെന്നും താലൂക്ക് സപ്ലൈ ഒാഫിസർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.