എല്ലാ പഞ്ചായത്തുകളിലും ബഡ്സ് റിഹാബിലിറ്റേഷൻ സെൻററുകൾ സ്ഥാപിക്കും -മന്ത്രി കൊട്ടിയം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ബഡ്സ് റിഹാബിലിറ്റേഷൻ സെൻററുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ആദിച്ചനല്ലൂർ പഞ്ചായത്തിൽ ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്ന യുവതീയുവാക്കൾക്കായി ആരംഭിച്ച സ്നേഹസ്പർശം ബഡ്സ് റിഹാബിലിറ്റേഷൻ സെൻററിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് എൻ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം രവീന്ദ്രൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർളി സ്റ്റീഫൻ, പഞ്ചായത്ത് അംഗങ്ങളായ എം. സുഭാഷ്, നദീറ കൊച്ചസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.