'ഫോൺ മോഷണം പോയാൽ പൊലീസിൽ പരാതിനൽകണം'

തിരുവനന്തപുരം: കൈമോശം വന്ന മൊബൈൽ ഫോണുകൾ തിരിച്ചുകിട്ടില്ലെന്ന് കരുതി പൊലീസിൽ പരാതി നൽകാതിരിക്കരുതെന്ന് മൊബൈൽ ഫോൺ ടെക്നീഷ്യൻ അസോസിയേഷൻ (എം.പി.ടി.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരാതിനൽകിയാലും അവ സൈബർ രജിസ്ട്രേഷനിൽ വന്നിട്ടുണ്ടോയെന്ന് പരാതിക്കാർ പരിശോധിക്കണം. പലപ്പോഴും മോഷ്ടിച്ച മൊബൈലുകളുടെ കീലോക്ക് മാറ്റാൻ മൊബൈൽ സർവിസ് സ​െൻററുകളിലെത്തുമ്പോൾ പൊലീസിൽ പരാതി ഇല്ലാത്തതിനാൽ തിരികെനൽകേണ്ട അവസ്ഥയാണ്. കൃത്യമായി പരാതി രജിസ്റ്റർ ചെയ്തതി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ആറോളം മൊബൈൽ ഫോണുകൾ തിരികെ ഉടമസ്ഥർക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. മൊബൈൽ മോഷ്ടാക്കളെ പിടികൂടുന്നതിനായി സൈബർ ഡോമുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സംഘടനാ നേതാക്കളായ റോഷൻ, പി. നൗഷാദ്, സിയാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാരാമെഡിക്കല്‍ ജീവനക്കാരുടെ വേതനം വർധിപ്പിക്കണമെന്ന് ആവശ്യം തിരുവനന്തപുരം: സര്‍ക്കാര്‍- സഹകരണ ആശുപത്രികളിലെ നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവർക്ക് മിനിമം വേതനമായി 30,000 രൂപയും മറ്റ് ആനുകൂല്യങ്ങളും നല്‍കണമെന്ന് ബി.ജെ.പി ഡോക്‌ടേഴ്‌സ് സെല്‍ സംസ്ഥാന കണ്‍വീനര്‍ ഡോ. ബിജു ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപ നബാര്‍ഡി​െൻറ ഫണ്ട് വാങ്ങിക്കുന്ന സഹകരണ മേഖലയിലെ ആശുപത്രികള്‍ ഒരെണ്ണംപോലും പകുതിയിലധികം ജീവനക്കാര്‍ക്കും ഇപ്പോള്‍ മിനിമം വേതനം നല്‍കുന്നില്ല. ആയതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പുതുക്കിനിശ്ചയിക്കാന്‍ പോകുന്ന സ്വകാര്യ ആശുപത്രികളിലെ ശമ്പള വര്‍ധന സഹകരണ ആശുപത്രികള്‍ക്കുംകൂടി ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരുമ്പുക്കോണത്തമ്മ പുരസ്‌കാരം പൂഞ്ഞാർ മിത്രൻ നമ്പൂതിരിക്ക് തിരുവനന്തപുരം: ശ്രീകാര്യം കരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം 21 മുതൽ 29 വരെ നടക്കും. ഈ വർഷത്തെ കരുമ്പുക്കോണത്തമ്മ പുരസ്‌കാരം പൂഞ്ഞാർ മിത്രൻ നമ്പൂതിരിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകുമെന്ന് ട്രസ്റ്റ് പ്രസിഡൻറ് എസ്. രഘുകുമാർ, സെക്രട്ടറി വി. രവീന്ദ്രനാഥൻ നായർ, എസ്. ജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 22ന് നടക്കുന്ന സാംസ്കാരികചടങ്ങിൽ ബി.ജെ.പി ദേശീയ നിർവാഹസമിതി അംഗം വി. മുരളീധരൻ വിദ്യാഭ്യാസ സാമ്പത്തികസഹായം വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.