പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു

തിരുവനന്തപുരം: കോയമ്പത്തൂരിൽ കൊല്ലപ്പെട്ട ഫാറൂഖി‍​െൻറ രക്തസാക്ഷിത്വ വാർഷികത്തിൻറെ ഭാഗമായി കേരള യുക്തിവാദി സംഘം ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സെക്രേട്ടറിയറ്റിന് മുന്നിൽനടത്തിയ കൂട്ടായ്മ പി.കെ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.എസ്. പ്രദീപ് അധ്യക്ഷതവഹിച്ചു. ഡോ.ജി. ജയകുമാർ, കിളിമാനൂർ ചന്ദ്രൻ, പ്രദീഷ് എച്ച്.വൈ.എം, നാഗേഷ്, എൻ.കെ. ഇസ്ഹാക്ക്, കെ. വിജയകുമാർ, ശശിധരൻ കഴക്കൂട്ടം, ഷാജി കിഴക്കേടത്ത്, എ.കെ. നാഗപ്പൻ എന്നിവർ പെങ്കടുത്തു. ഭക്ഷ്യമായം; സർക്കാർ നടപടി ശക്തമാക്കണം തിരുവനന്തപുരം: ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്ന പച്ചക്കറി, പാൽ, തേയില, മത്സ്യം, ഇറച്ചി, കറിപൗഡറുകൾ, ഭക്ഷ്യ എണ്ണകൾ എന്നിവയിലെ മായംചേർക്കലിനെതിരെ കാര്യക്ഷമമായി പരിശോധനകൾ നടത്തണമെന്ന് കോൺഫ്ര അവകാശ ദിനാചരണം ആവശ്യപ്പെട്ടു. പരിപാടികൾ ഡോ.ബി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രഫ. ജി. ഗീവർഗീസ് വിഷയം അവതരിപ്പിച്ചു. എസ്. രഘു, എം. ശശിധരൻ നായർ, പ്രഫ. കൊല്ലശ്ശേരിയിൽ അപ്പുക്കുട്ടൻ, തിരുമല സത്യദാസ്, കവടിയാർ ഹരി, വേണു ഹരിദാസ്, ഗോപാലകൃഷ്ണൻ കടപ്പ, പട്ടം സനിത്, െഎ. കൃപാകരൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് ബഷീർ സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.