ടിസിലെ സ്കോളർഷിപ് നിഷേധം ഗൂഢനീക്കം^ ഫ്രറ്റേണിറ്റി

ടിസിലെ സ്കോളർഷിപ് നിഷേധം ഗൂഢനീക്കം- ഫ്രറ്റേണിറ്റി തിരുവനന്തപുരം: മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്) പിന്നാക്ക സമുദായ വിദ്യാർഥികളുടെ സ്കോളർഷിപ് നിർത്തലാക്കിയത് ഉന്നത വിദ്യാഭ്യാസ മേഖലയെ വരേണ്യവത്കരിക്കാനുള്ള സംഘ്പരിവാർ ശക്തികളുടെ ഗൂഢനീക്കമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന സെക്രേട്ടറിയേറ്റ് ആരോപിച്ചു. രാജ്യത്തെ ഉന്നത കലാലയങ്ങൾ പിന്നാക്ക വിദ്യാർഥികൾക്ക് അപ്രാപ്യമാക്കി അവരെ അവിടങ്ങളിൽനിന്ന് നിഷ്കാസനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിൽ. ഉന്നത വിദ്യാഭ്യാസരംഗം പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാപ്യമാക്കിയത് സംവരണവും സ്കോളർഷിപ്പുകൾ അടക്കമുള്ള ആനുകൂല്യങ്ങളുമാണ്. എന്നാൽ, അതിനെ കൊട്ടിയടയ്ക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ടിസിലെ അവകാശ പോരാട്ടത്തിന് ഐക്യദാർഢ്യമർപ്പിച്ച് കാമ്പസുകളിൽ സംഗമങ്ങൾ നടത്തും. യൂനിവേഴ്സിറ്റി ആസ്ഥാനങ്ങളിൽ രാപകൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കും. പ്രസിഡൻറ് എസ്. ഇർഷാദ് അധ്യക്ഷതവഹിച്ചു. പ്രദീപ് നെന്മാറ, കെ.എം. ഷഫ്രിൻ, നജ്ദ റൈഹാൻ, ഗിരീഷ് കുമാർ കാവാട്ട്, ഷംസീർ ഇബ്രാഹിം, കെ.എസ്. നിസാർ, ഇ.കെ. റമീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.