ജീവജലം കടലിലേ​ക്കൊഴുകുന്നു, ​നെഞ്ചിടുപ്പുകൾ ദൃശ്യഭാഷയൊരുക്കി കുരുന്നുകൾ

തിരുവനന്തപുരം: ഭൂമിക്കുള്ളിലെ സമൃദ്ധമായ ജലസമ്പത്ത് കടലിലേക്കൊഴുകി നഷ്ടപ്പെടുെന്നന്ന പുതിയ കണ്ടെത്തലുകൾക്ക് പൊള്ളുന്ന ഫ്രയിമുകളിൽ ദൃശ്യഭാഷയൊരുക്കി ഒരുകൂട്ടം കുരുന്നുകൾ. കുടിവെള്ള ദൗർലഭ്യം പരിഹാരമില്ലാത്ത സാമൂഹികപ്രശ്നമായി അവശേഷിക്കുന്ന കാലത്ത് ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന ഇൗ പ്രതിഭാസത്തെ കൊഞ്ചിറവിള ഗവ. മോഡൽ യു.പി സ്കൂളിലെ കുട്ടികളാണ് പുറംലോകത്തെത്തിക്കുന്നത്. അക്കാദമിക് പ്ലാനി​െൻറ ഭാഗമായാണ് കുടിനീർ അറുതിയുടെ നീറുന്ന കാഴ്ചകളിലേക്ക് ഇൗ കുരുന്നുകൾ കണ്ണ് തുറപ്പിക്കുന്നത്. 'ഇന്നി​െൻറ തിരിച്ചറിവുകൾ' എന്നാണ് ആദ്യസംരംഭമായി ഡോക്യുമ​െൻററിക്ക് നൽകിയിരിക്കുന്ന പേര്്. ഭൂമി കുത്തിക്കീറി ജലമൂറ്റുന്ന കുഴൽക്കിണറുകളും വെട്ടിയെറിഞ്ഞ മരങ്ങളും ഇടിച്ചുനിരത്തിയ കുന്നുകളും തികത്തിയൊതുക്കിയ തണ്ണീർത്തടങ്ങളുമാണ് ഇൗ ദുരന്തത്തിലേക്കെത്തിച്ചതെന്ന് എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമ​െൻററി അടിവരയിടുന്നു. വയലുകളിലും മറ്റുമുള്ള ഉപരിതല ജലസാന്നിധ്യവും (സർഫസ് വാട്ടർ) കിണറുകളിലെ ഉപ ഉപരിതല ജല സാന്നിധ്യവും (സബ് സർഫസ് വാട്ടർ) കുറയുകയാണ്. ഇവ കഴിഞ്ഞാൽ ശേഷിക്കുന്ന ഏക ജലാശ്രയം ഭൂമിക്കടിയിൽ ആഴത്തിൽ വെള്ളം സൂക്ഷിച്ചിരിക്കുന്ന അകഫർ അഥവാ ജലഭൃതത്തിൽ നിന്നുള്ള വെള്ളമാണ്. ഇതാണ് കടലിേലക്കൊഴുകുന്നത്. 'സബ് മറൈൻ ഗ്രൗണ്ട് വാട്ടർ ഡിസ്ചാർജ്' എന്നാണ് ഈ പ്രതിഭാസത്തിന് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്. കേരള സർവകാലാശാല ജിയോളജി വിഭാഗവും സ​െൻറർ ഫോർ എർത്ത് സയൻസസും ചേർന്ന് നടത്തിയ പ്രാഥമിക പഠനമാണ് ഡോക്യുമ​െൻറിക്ക് ആധാരം. കാലാവസ്ഥാ വ്യതിയാനം, വരൾച്ച എന്നിവയെപ്പറ്റി പാഠപുസ്തകത്തിനപ്പുറം ആഴത്തിലുള്ള പഠനം ലക്ഷ്യമാക്കി കൂടിയാണ് ഡോക്യുമ​െൻററി നിർമാണം. കേരളത്തി​െൻറ മഴദിനങ്ങൾ മരുദിനങ്ങളായി മാറുന്നതി​െൻറ നേർകാഴ്ചയും ഡോക്യുമ​െൻററിയിലുണ്ട്. കേവലം മൂന്ന് ദിവസം കൊണ്ട് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചാണ് കുട്ടികൾ ഇത് തയാറാക്കിയത്. അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികളാണ് അണിയറയിൽ. അധ്യാപകരുടെ മൊബൈലുകളിലും കാമറകളിലുമാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരു പണച്ചെലവുമില്ലാതെയാണ് നിർമാണം. ക്ലാസ് മുറികളായിരുന്നു സ്റ്റുഡിയോവായത്. പ്രതിമാസം ഒന്നിലേറെ ഡോക്യുമ​െൻററികൾ പുറത്തിറക്കുമെന്ന് പ്രഥമാധ്യാപിക ബി. ഷീലയും എസ്.എം.സി ചെയർമാൻ പ്രശാന്തും പറഞ്ഞു. യൂ ട്യൂബിൽ 'മിനി ഡോക്യൂ ഇന്നി​െൻറ തിരിച്ചറിവുകൾ' എന്ന പേരിൽ ഡോക്യുമ​െൻററി ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.