അംഗന്‍വാടി ജീവനക്കാര്‍ക്ക് ഭക്ഷ്യവിഷബാധ

പത്തനാപുരം: മേഖലയില്‍ . ഇരുപത്തിയഞ്ചോളം ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.ഡി.എസ് ഓഫിസില്‍ നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ആഹാരത്തില്‍നിന്നാണ് വിഷബാധമേറ്റത്. പട്ടാഴി വടക്കേക്കര ശ്രീഭവനില്‍ ശ്രീകുമാരി (45), ചെളിക്കുഴി മധുഭവനില്‍ സരസകുമാരിയമ്മ (54), ചെറുകര അമൃതവിലാസത്തില്‍ സുശീലഭായി (55), കടയ്ക്കാമണ്‍ അഷ്റഫ് മന്‍സിലില്‍ അനീഷാബീവി (43), വിളക്കുടി കാഞ്ഞിരംവിളയില്‍ മുതാംസ്ബീഗം (51), പട്ടാഴി നടുത്തേരി ബിന്ദുഭവനില്‍ ആതിര (25), പട്ടാഴി അമീന്‍ഷാ മന്‍സിലില്‍ ഷാജില (39), വെട്ടിത്തിട്ട റീജാഭവനില്‍ ലിസി (52), പൂങ്കുളഞ്ഞി കാലായില്‍ റഹിയാനത്ത് (42), തച്ചക്കുളം പുത്തന്‍വിള വീട്ടില്‍ സിന്ധു (44), നടുമുരുപ്പ് വേങ്ങവിള പടിഞ്ഞാറ്റേതില്‍ ഖദീജ (48), പള്ളിമുക്ക് മുഹ്സീന മന്‍സിലില്‍ ഷീജ (44), പട്ടാഴി വടക്കേക്കര നന്ദവിലാസത്തില്‍ ശശികല (43), പാതിരിക്കല്‍ പള്ളികിഴക്കേതില്‍ ശാന്ത (58) തുടങ്ങിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനാപുരം ഐ.സി.ഡി.എസ് ഓഫിസില്‍ 'ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടക്കുകയായിരുന്നു. ഇതി​െൻറ ഭാഗമായി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശാരീരികാസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ഛര്‍ദി, വയറിളക്കം, തളര്‍ച്ച അനുഭവപ്പെട്ട ജീവനക്കാരെ പത്തനാപുരത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ പ്രവേശിപ്പിച്ചു. പിറവന്തൂര്‍ കുടുംബശ്രീ യൂനിറ്റ് നടത്തുന്ന ഭക്ഷണശാലയില്‍ നിന്നാണ് ആഹാരമെത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിവന്നത്. 92 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. പാചകത്തിന് ഉപയോഗിച്ച ജലത്തില്‍ ക്ലോറി​െൻറ അംശം കൂടുതലായതിനാലാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.