ലോക ജലദിനം; ജില്ല തല മത്സരങ്ങൾ

കൊല്ലം: ജലവിഭവ വകുപ്പ് ലോക ജലദിനത്തി​െൻറ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ സഹകരണത്തോടെ, യു.പി, എച്ച്.എസ് വിദ്യാർഥികൾക്ക് സംഘടിപ്പിച്ചിട്ടുള്ള ജില്ല തല മത്സരങ്ങൾ ശനിയാഴ്ച രാവിലെ കൊല്ലം ജവഹർ ബാലഭവനിൽ നടക്കും. ജലവുമായി ബന്ധപ്പെട്ട, പ്രശ്നോത്തരി, ഉപന്യാസം, പോസ്റ്റർ രചന എന്നിവയാണ് മത്സരയിനങ്ങൾ. രാവിലെ 9.30ന് ജവഹർ ഭവൻ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.എൻ. മനോജ് അധ്യക്ഷതവഹിക്കും. ഉൾനാടൻ ജലഗതാഗത സൂപ്രണ്ടിങ് എൻജിനീയർ എസ്. സുരേഷ്കുമാർ ഉദ്ഘാടനംചെയ്യും. പ്രശ്നോത്തരി, ഉപന്യാസം, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ യു.പി, എച്ച്. എസ് തലങ്ങളിലായി മത്സരങ്ങൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.