സി.പി.ഐ പാർട്ടി കോൺഗ്രസി​െൻറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം നടത്തി

കൊല്ലം: ജനങ്ങൾക്കിടയിൽ സി.പി.ഐയുടെ സ്വീകാര്യത വർധിക്കുന്നതിനെ വിമർശനപരമായി സമീപിക്കുന്ന ശത്രുക്കളും മിത്രങ്ങളുമുണ്ടെന്നും രണ്ട് കൂട്ടരോടും നന്ദി മാത്രമാണുള്ളതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ പാർട്ടി കോൺഗ്രസി​െൻറ കേന്ദ്ര സ്വാഗതസംഘം ഓഫിസി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ഭീതിയുടെ നിഴലിൽ നിർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെല്ലാം ഒരുമിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണ്. രാജ്യത്തി​െൻറ വിവിധഭാഗങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ അരികുവത്കരിക്കപ്പെടുന്ന സാഹചര്യത്തിൽ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികൾ യോജിപ്പിന് നേതൃത്വം നൽകണം. സി.പി.ഐയും സി.പി.എമ്മും തമ്മിലാണ് കൂടുതൽ ഇഴയടുപ്പമുള്ളത്. അഭിപ്രായവിത്യാസം എന്തെല്ലാം ഉണ്ടെങ്കിലും മുഖ്യശത്രു സംഘ്പരിവാറും ബി.ജെ.പിയുമാണെന്ന് രണ്ട് പാർട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ചെറുത്തുതോൽപിക്കുന്നതിന് സ്വീകരിക്കേണ്ട മാർഗത്തെ സംബന്ധിച്ച് മാത്രമാണ് ചെറിയ അഭിപ്രായവിത്യാസങ്ങളുള്ളതെന്നും കാനം പറഞ്ഞു. സ്വാഗതസംഘം വൈസ് ചെയർമാൻ കെ.ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജു, ദേശീയ കൗൺസിൽ അംഗങ്ങളായ കെ. പ്രകാശ് ബാബു, ചിന്തുറാണി, ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ, സംസ്ഥാന കൗൺസിൽ അംഗം എൻ. രാജൻ, തിരുവനന്തപുരം ജില്ല സെക്രട്ടറി ജി.ആർ. അനിൽ, റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർ ജോൺ ഡാനിയൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.