ഭക്ഷ്യവിഷബാധ; 41 അംഗൻവാടി ജീവനക്കാർ ആശുപത്രിയിൽ

പത്തനാപുരം: ഭക്ഷ്യവിഷബാധയെത്തുടർന്ന് 41 അംഗന്‍വാടി ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐ.സി.ഡി.എസ് ഓഫിസില്‍ നടന്ന ജീവനക്കാർക്കുള്ള പരിശീലനപരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്നാണ് വിഷബാധയേറ്റത്. പട്ടാഴി വടക്കേക്കര ശ്രീഭവനില്‍ ശ്രീകുമാരി (45), ചെളിക്കുഴി മധുഭവനില്‍ സരസകുമാരിയമ്മ (54), ചെറുകര അമൃതവിലാസത്തില്‍ സുശീലഭായി (55), കടയ്ക്കാമണ്‍ അഷ്റഫ് മന്‍സിലില്‍ അനീഷാബീവി (43), വിളക്കുടി കാഞ്ഞിരംവിളയില്‍ മുതാംസ്ബീഗം (51), പട്ടാഴി നടുത്തേരി ബിന്ദുഭവനില്‍ ആതിര (25), പട്ടാഴി അമീന്‍ഷാ മന്‍സിലില്‍ ഷാജില (39), വെട്ടിത്തിട്ട റീജാഭവനില്‍ ലിസി (52), പൂങ്കുളഞ്ഞി കാലായില്‍ റഹിയാനത്ത് (42), തച്ചക്കുളം പുത്തന്‍വിള വീട്ടില്‍ സിന്ധു (44), നടുമുരുപ്പ് വേങ്ങവിള പടിഞ്ഞാറ്റേതില്‍ ഖദീജ (48), പള്ളിമുക്ക് മുഹ്സീന മന്‍സിലില്‍ ഷീജ (44), പട്ടാഴി വടക്കേക്കര നന്ദവിലാസത്തില്‍ ശശികല (43), പാതിരിക്കല്‍ പള്ളികിഴക്കേതില്‍ ശാന്ത (58), കുന്നിക്കോട് സ്വദേശിനി ഷഹറുബാന്‍ ബീവി (60), പത്തനാപുരം സ്വദേശിനി ഷീജ (44), പത്തനാപുരം സ്വദേശിനി ശകുന്തള (49), പിറവന്തൂര്‍ സ്വദേശിനി രമണി (52), മാങ്കോട് സ്വദേശിനി ഉമ്മുൽസല്‍മ്മ (52), കടയ്ക്കാമണ്‍ സ്വദേശിനി ലളിതാംബിക (52), പള്ളിമുക്ക് സ്വദേശിനി രാധാമണി (52), പടയണിപ്പാറ സ്വദേശിനി ഷീലാകുമാരി (56), എലിയറ സ്വദേശിനി മണി (42), പുന്നല സ്വദേശിനി ഷീജ (46), ഇടത്തറ സ്വദേശിനി ഗിരിജ (46), ഏനാത്ത് സ്വദേശിനി ലീലാമ്മ (52), പാതിരിക്കല്‍ സ്വദേശിനി ശാന്ത (52), പുന്നല സ്വദേശിനി അംബിക (50), മാലൂര്‍ സ്വദേശിനി ശശികല (54), എലിക്കാട്ടൂര്‍ സ്വദേശിനി സൂസമ്മ (59), പുന്നല സ്വദേശിനി ലൈലാബീവി (59), പുന്നല സ്വദേശിനി ഷീബ (42), കമുംകുംചേരി സ്വദേശി ഉഷാദേവി (52), പൂങ്കുളഞ്ഞി സ്വദേശിനി ലാലി (48), പുന്നല സ്വദേശിനി ഉഷാകുമാരി (43), മാലൂര്‍ സ്വദേശിനി സുജ (37), മാലൂര്‍ സ്വദേശിനി രമ്യ (30), പിറവന്തൂര്‍ സ്വദേശിനി ഗീതാമണി (52), നീലകോണം സ്വദേശിനി സുമംഗല (55), വാഴപ്പാറ സ്വദേശിനി ബിന്ദുകുമാരി (55), അലിമുക്ക് സ്വദേശിനി മറിയാമ്മ (52), വന്മള സ്വദേശിനി രമാകുമാരി (52), പത്തനാപുരം സ്വദേശിനി സുജാത (55) തുടങ്ങിയവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തനാപുരം ഐ.സി.ഡി.എസ് ഓഫിസില്‍ 'ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ പരിശീലനം പരിപാടി നടക്കുകയായിരുന്നു. ഇതി​െൻറ ഭാഗമായി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുകയായിരുന്നു. ഛര്‍ദി, വയറിളക്കം, തളര്‍ച്ച തുടങ്ങിയവ അനുഭവപ്പെട്ട ജീവനക്കാരെ പത്തനാപുരത്തെ കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻററില്‍ പ്രവേശിപ്പിച്ചു. പിറവന്തൂര്‍ കുടുംബശ്രീ യൂനിറ്റ് നടത്തുന്ന ഭക്ഷണശാലയില്‍നിന്നാണ് ആഹാരം എത്തിച്ചത്‌. ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പത്തനാപുരം, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കി വന്നത്. 92 പേരാണ് പരിശീലനപരിപാടിയില്‍ പങ്കെടുത്തത്. പാചകത്തിനായി ഉപയോഗിച്ച ജലത്തില്‍ ക്ലോറി​െൻറ അംശം കൂടുതലായതിനാലാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.