പ്രസവമെടുക്കല്‍ ഇനിയാദ്യം സ്‌കില്‍സ് ലാബില്‍; സ്​റ്റേറ്റ്​ സ്‌കില്‍സ് ലാബ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കേരളത്തിലെ മാതൃമരണ നിരക്കും ശിശുമരണനിരക്കും കുറക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംസ്ഥാന സ്‌കില്‍സ് ലാബി​െൻറയും വിവിധ പരിശീലന പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. ആശുപത്രികളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രധാനമാണ് സേവനം മെച്ചപ്പെടുത്തുന്നതെന്നും അവർ പറഞ്ഞു. കെട്ടിടങ്ങള്‍ ആധുനീകരിക്കുന്നതോടൊപ്പം തന്നെ പ്രധാനമാണ് സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നത്. ഇതി​െൻറ ഭാഗമായാണ് വിവിധ വിഭാഗങ്ങള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ആരോഗ്യ ഡയറക്ടര്‍ ഡോ. ആർ.എൽ. സരിത, എസ്.എച്ച്.ആര്‍.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആൻഡ് പ്രിന്‍സിപ്പല്‍ ഡോ. ഷിനു, വൈസ് പ്രിന്‍സിപ്പൽ ഡോ. സരിത കുമാരി, ഡോ. നിത വിജയന്‍, ഡോ. പ്രീത, ഡോ. സന്ദീപ്, ഡോ. ജെ. സ്വപ്നകുമാരി, ശോഭന തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കില്‍സ് ലാബ് സംബന്ധിച്ച് ഗൈനക്കോളജി വിഭാഗത്തിനാണ് പരിശീലനം നല്‍കുന്നത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആശുപത്രികളില്‍ പ്രസവ സമയത്ത് എല്ലായിപ്പോഴും ഗൈനക്കോളജി വിദഗ്ധരുടെ സേവനം ലഭ്യമാകണമെന്നില്ല. അതിനാല്‍ തന്നെ സുരക്ഷിതമായ രീതിയില്‍ പ്രസവം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ ചികിത്സ ആവശ്യമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പ്രസവ സംബന്ധമായ കാര്യങ്ങളെപ്പറ്റി പരിശീലനം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.