മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ആരും അവധിയെടുക്കരുത്​ ^കെ.കെ. ശൈലജ

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ആരും അവധിയെടുക്കരുത് -കെ.കെ. ശൈലജ തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഗുരുതരമല്ലാത്ത കാരണങ്ങളാല്‍ ആരും ലീവെടുത്ത് പോകരുതെന്ന് മന്ത്രിയുടെ നിർദേശം. എല്ലാവരും കൃത്യനിഷ്ഠ പാലിച്ച്, കാലതാമസം വരുത്താതെ ഫയലുകളിൽ തീരുമാനമെടുക്കണം. ഓരോ ദിവസവും ചെയ്ത കാര്യങ്ങള്‍ അവലോകനം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ജീവനക്കാര്‍ കൃത്യനിഷ്ഠ പാലിക്കുന്നുണ്ടോയെന്നറിയാനും ആരോഗ്യ വകുപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും മഴക്കാലം ഫലപ്രദമായി നേരിടാനും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ലക്ഷ്യമിട്ട് മന്ത്രി കെ.കെ. ൈശലജ ആരോഗ്യ ഡയറക്ടറേറ്റ് സന്ദർശിച്ചാണ് ഇക്കാര്യങ്ങൾ നിർദേശിച്ചത്. ഡയറക്ടറേറ്റിലെ എല്ലാ വിഭാഗങ്ങളും സന്ദര്‍ശിച്ച ശേഷം ഉദ്യോഗസ്ഥരുടെ അവലോകന യോഗവും ചേർന്നു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഏറ്റവുമധികം സേവന സന്നദ്ധമായി പ്രവര്‍ത്തിക്കേണ്ട മേഖലയാണ് ആരോഗ്യ വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.