വകുപ്പിന്​ അവമതിപ്പ്​ ഉണ്ടാക്കുന്ന നടപടികൾ ഉണ്ടാകരുത് ​^മന്ത്രി കെ.ടി. ജലീൽ

വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്ന നടപടികൾ ഉണ്ടാകരുത് -മന്ത്രി കെ.ടി. ജലീൽ തിരുവനന്തപുരം: വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് മന്ത്രി കെ.ടി. ജലീൽ. ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്ന വകുപ്പെന്ന നിലയിൽ തദ്ദേശ സ്ഥാപന ഓഫിസുകളിൽ എത്തുന്നവർക്ക് നൽകാവുന്ന പരമാവധി സേവനം ലഭ്യമാക്കണം. അല്ലാത്തപക്ഷം അവ വകുപ്പിന് മുഴുവൻ അവമതിപ്പുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച പഞ്ചായത്ത് ഡയറക്ടറേറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ തദ്ദേശ ഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡയറക്ടർ എ. അജിത് കുമാർ, പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി, ലാൻഡ് റവന്യൂ കമീഷണർ എ.ടി. െജയിംസ്, തദ്ദേശ ഭരണ ചീഫ് എൻജിനീയർ പി.ആർ. സജികുമാർ, ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ആർ. അജയകുമാർ വർമ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.