റബർ മേഖലയിലെ പ്രതിസന്ധി പഠിക്കാൻ ദൗത്യസംഘം

തിരുവനന്തപുരം: വൻ വിലത്തകർച്ച നേരിടുന്ന റബർ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര വാണിജ്യവകുപ്പ് ദൗത്യസംഘം രൂപവത്കരിച്ചു. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേരള ചീഫ്സെക്രട്ടറി ചെയർമാനും ത്രിപുര ചീഫ്സെക്രട്ടറി കോ-ചെയർമാനുമായ സമിതിയിൽ കേന്ദ്ര വാണിജ്യവകുപ്പിലെ ജോയൻറ് സെക്രട്ടറി (പ്ലാേൻറഷൻ), കേന്ദ്ര വ്യവസായ നയ േപ്രാത്സാഹന (ഡി.ഐ.പി.പി) വകുപ്പ് ജോയൻറ് സെക്രട്ടറി (പ്ലാേൻറഷൻ), കേന്ദ്ര വാണിജ്യവകുപ്പ് ഡയറക്ടർ (പ്ലാേൻറഷൻ), കേരളം, ത്രിപുര എന്നിവിടങ്ങളിലെ കൃഷിവകുപ്പിൽനിന്നുള്ള പ്രതിനിധികൾ എന്നിവർ അംഗങ്ങളും റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ കൺവീനറുമായിരിക്കും. സമിതിയുടെ പരിഗണനാ വിഷയങ്ങൾ: 1. വിലയിടിവിനെ തുടർന്ന് റബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനും ആവശ്യവും വിതരണവും തമ്മിലുള്ള വിടവ് നികത്തുന്നതിനും ഇറക്കുമതി നിയന്ത്രിക്കുന്നതിനുമുള്ള ഹ്രസ്വകാല നടപടികളും ദീർഘകാല പദ്ധതികളും ശിപാർശ ചെയ്യുക. 2. കേന്ദ്ര, സംസ്ഥാന സർക്കാറുകളിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിെല ഏകോപനം ഉറപ്പാക്കുക. 3. ലോകവ്യാപാര സംഘടനയുടെ കരാറുകൾ, മറ്റു വ്യാപാര ഉടമ്പടികൾ, കേന്ദ്ര സർക്കാറി​െൻറ പൊതുവായ സാമ്പത്തിക നയം, പ്രസക്തമായ നിയമങ്ങളും, ചട്ടങ്ങളും, റബർ വ്യവസായ മൂല്യശൃംഖല എന്നിവയുടെയും റബർ കർഷകർ, സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്നവർ, റബർ ഉൽപന്ന നിർമാതാക്കൾ, വ്യാപാരികൾ, തൊഴിലാളികൾ, റബർ ഉൽപന്നങ്ങളുടെ ഉപഭോക്താക്കൾ തുടങ്ങിയവരുടെ ക്ഷേമം എന്നിവ കണക്കിലെടുത്ത് റബർ നയം ശിപാർശ ചെയ്യുക. 4. മറ്റ് എന്തെങ്കിലും നടപടികൾ. റബറിന് ന്യായവില ഉറപ്പാക്കാൻ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന കൃഷിമന്ത്രി സുനിൽകുമാറി​െൻറ നേതൃത്വത്തിൽ പ്രതിനിധി സംഘം ഫെബ്രുവരി 22ന് കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ഇൗ വിഷയത്തിൽ നിവേദനവും നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.