​കുടിവെള്ളക്ഷാമം രൂക്ഷമായ വിദ്യാലയത്തിൽ കുട്ടികൾ കുഴിച്ച ​കിണറ്റില്‍ ​ജലപ്രവാഹം

കടയ്ക്കൽ: . ആറ്റുപുറം ഇ.എസ്.എം യു.പി സ്കൂളിലാണ് വിദ്യാർഥികൾ കിണർ കുഴിച്ചത്. കടയ്ക്കൽ ഗവ. വി.എച്ച്.എസ്.എസിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിലായിരുന്നു നിർമാണം. സ്കൂൾ കോമ്പൗണ്ടിൽ മൂന്ന് കിണർകുഴിച്ച് വെള്ളം കിട്ടാതെ അധികൃതർ പരാജയപ്പെട്ടിടത്താണ് കുട്ടികൾ വിജയംകണ്ടത്. രണ്ട് മാസം മുമ്പ് മൂന്നാൾ താഴ്ചയിൽ നിർമിച്ച കിണർ സ്കൂൾ അധികൃതർ ആൾമറ ഒരുക്കിയെടുക്കുകയായിരുന്നു. വെള്ളിയാഴ്ച സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കിണറി​െൻറ ഉദ്ഘാടനവും നടത്തി. വാർഷികാഘോഷങ്ങളുടെയും കിണറി​െൻറയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജയകുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്. അൻസിയയേയും വളൻറിയർമാരേയും ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശോക് ആർ. നായർ, ജി. സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ശശികല, സി.വി. വിജയലക്ഷ്മി, ലിസി, കൃഷ്ണകുമാർ, അനീഷ്, പ്രശാന്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.