വേങ്കമല വനദുർഗാദേവീക്ഷേത്രം ഉൽസവത്തിനു കൊടിയേറി

വെഞ്ഞാറമൂട്: വേങ്കമല വനദുർഗാദേവീക്ഷേത്രം ഉത്സവത്തിനു കൊടിയേറി. ചിറയിൻകീഴ് ശാർക്കരയിൽനിന്നാണ് കൊടിമരങ്ങൾ ഘോഷയാത്രയായി കൊണ്ടുവന്നത്. വഴിയോരങ്ങളിൽ കൊടിമര ഘോഷയാത്രക്ക് സ്വകീരണം ഒരുക്കിയിരുന്നു. വേങ്കമല ക്ഷേത്രത്തിലെത്തിയ കൊടിമരങ്ങൾക്ക് കാണിമൂപ്പൻ പരമേശ്വരൻ കാണി, പൂജാരി സോമൻ കാണി, സഹപൂജാരിമാരായ ഷിബുകാണി, പപ്പൻകാണി എന്നിവർ ചേർന്ന് പൂജകൾ നടത്തി. ഭരണസമിതി ഭാരവാഹികളായ ആദർശ് വേങ്കമല, സിബീഷ്, രാജേന്ദ്രൻ തേമ്പാംമൂട്, വിജയൻ മുക്കാല, പ്രഭാത്, ഷൈജു എന്നിവർ നേതൃത്വം നൽകി. തുടർന്ന് ക്ഷേത്രനട, മൈതാനം, ദേവിഗിരിക്കുന്ന് എന്നിവിടങ്ങളിൽ കൊടിമരം നാട്ടൽ കർമം നടന്നു. ഉത്സവം 23ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.