ഉപഭോക്തൃ അവാർഡ്​ ഏറ്റുവാങ്ങി

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും നല്ല ഉപഭോക്തൃ സംഘടനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാർഡ് തുടർച്ചയായി 12ാം തവണയും ജില്ല ഉപഭോക്തൃ സമിതി ഏറ്റുവാങ്ങി. 50,000 രൂപയും ഉപഹാരവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്. വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മന്ത്രി പി. തിലോത്തമനിൽനിന്ന് അവാർഡ് ജില്ല ഉപഭോക്തൃസമിതി പ്രസിഡൻറ് വി. ശാന്താറാം, ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ എന്നിവർ ഏറ്റുവാങ്ങി. നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷതവഹിച്ചു. മിനി ആൻറണി, ഡോ. തേജ്ലോഹിത് റെഡ്, പി. സുധീർ, അഡ്വ. പ്രേംകമാമത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.