'ലങ്കേഷ് പത്രിക'യുമായി കേരള സർവകലാശാല യൂനിയൻ

തിരുവനന്തപുരം: കേരള സർവകലാശാല യൂനിയ​െൻറ നേതൃത്വത്തിൽ രണ്ടുദിവസം നീണ്ട മാധ്യമ പഠനക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പ്രഭാവർമ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അംഗങ്ങൾ രൂപകൽപ്പന ചെയ്ത ബുള്ളറ്റിൻ 'ലങ്കേഷ് പത്രിക' പ്രഭാവർമ ബി. ജയചന്ദ്രന് നൽകി പ്രകാശനം ചെയ്തു. സർവകലാശാല യൂനിയൻ ചെയർമാൻ കൃഷ്ണജിത്ത് ആർ.ജി അധ്യക്ഷതവഹിച്ചു. ക്യാമ്പ് ഡയറക്ടർ കെ.ജി. സൂരജ്, എക്സിക്യൂട്ടിവ് അംഗം അർജുൻ, വൈസ് ചെയർപേർഴ്സൺ ആരുണി എന്നിവർ പങ്കെടുത്തു. കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ കൂട്ടായ്മ വേണം -എം.എസ്.എം വിസ്‌ഡം --------------------------------------തിരുവനന്തപുരം: വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന കഞ്ചാവ് ഉപയോഗത്തെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി ശക്തമായ കൂട്ടായ്മ ഉണ്ടാകണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈശേഷൻ എം.എസ്.എം ആവശ്യപ്പെട്ടു. എല്ലാ സ്കൂളുകളെയും കേന്ദ്രീകരിച്ചുകൊണ്ട് ഇത്തരം കൂട്ടായ്മകൾ രൂപവത്കരിക്കുന്നതിന് സ്‌കൂൾ പി.ടി.എ മുൻകൈയെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് സമീർ കണിയാപുരം അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി റബീഹ് മദനി, ആഷിക്ക് മണക്കാട്, ശമീർ മദനി എന്നിവർ സംസാരിച്ചു. അവധിക്കാല പ്രവർത്തനങ്ങൾക്ക് യോഗം അന്തിമരൂപം നൽകി. ഏപ്രിൽ അവസാനവാരത്തിൽ 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥി വിദ്യാർഥിനികർക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുമെന്നും സംഘടകർ അറിയിച്ചു. എം.എസ്.എം സംസ്ഥാന സെക്രട്ടറി നൂറുദ്ദീൻ സ്വലാഹി, പ്രവർത്തകസമിതി അംഗം ഡാനിഷ് കൊയ്ലാണ്ടി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. ജെ.ആർ.സി, സി ലെവൽ പരീക്ഷ 31ന് തിരുവനന്തപുരം: ജെ.ആർ.സി, സി ലെവൽ പരീക്ഷ 31ന് രാവിലെ 10 മുതൽ 12 വരെ എല്ലാ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.