കയർ കോ-ഓപറേറ്റിവ് എംപ്ലോയീസ്​ യൂനിയൻ സിൽവർ ജൂബിലി സമ്മേളനം

തിരുവനന്തപുരം: കേരള കയർ കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ സിൽവർ ജൂബിലി സമ്മേളനവും സഹകാരിസംഗമവും വെള്ളി, ശനി ദിവസങ്ങളിൽ അധ്യാപകഭവൻ ഹാളിൽ നടക്കും. 16ന് രാവിലെ പത്തിന് ജനറൽ കൗൺസിൽ. 17ന് രാവിലെ പത്തിന് മന്ത്രി ടി.എം. തോമസ് ഐസക് സമ്മേളനവും സഹകാരി സംഗമവും ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സഹകരണ ജീവനക്കാരുടെ പ്രതിനിധി സമ്മേളനവും സംസ്ഥാന സഹകാരി ഫോറം രൂപവത്കരണയോഗവും കയർ ഉന്നതാധികാരസമിതി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ എ. വിജയകുമാർ, വൈസ് ചെയർമാന്മാരായ പനത്തുറ പുരുഷോത്തമൻ, രാധാമണി എന്നിവർ അറിയിച്ചു. പുസ്തക ശേഖരണ കാമ്പയിൻ തിരുവനന്തപുരം: വഴുതക്കാട് ഗവ.വിമൻസ് കോളജ് ചരിത്രവിഭാഗവും കനൽ എന്ന സന്നദ്ധസംഘടനയും ചേർന്ന് നടത്തുന്ന പുസ്തക ശേഖരണ കാമ്പയിൻ എഴുത്താണിക്ക് തിങ്കളാഴ്ച തുടക്കമാകും. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന കുട്ടികളെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യമെന്ന് കനൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി മേയർ രാഖി രവികുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോളജിലെ ചരിത്രവിദ്യാർഥികൾ ശേഖരിച്ച 2500 പുസ്തകങ്ങൾ കുട്ടികൾ നടത്തുന്ന വായനയിടങ്ങൾ ഒരുക്കുന്നതിനായി കനലിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.