കേരള സിഡ്​കോ പ്രതീക്ഷിക്കുന്നത്​ 160 കോടിയുടെ ടേൺഒാവർ

തിരുവനന്തപുരം: കേരള സിഡ്കോയുടെ നടപ്പുസാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കുന്ന ടേൺഒാവർ 160 കോടി രൂപയാണെന്നും മുൻവർഷത്തെക്കാൾ 45 കോടിയുടെ വർധനയാണിതെന്നും ചെയർമാൻ നിയാസ് പുളിക്കലകത്തും എം.ഡി കെ.ബി. ജയകുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2015-16 ൽ 59.4 ലക്ഷവും 2016-17 ൽ 89.6 ലക്ഷവും നഷ്ടത്തിലായിരുന്ന സിഡ്കോയുടെ വ്യവസായ എസ്റ്റേറ്റ് ഡിവിഷൻ 2017-18 ഫെബ്രുവരി 28 വരെയുള്ള കണക്കുകൾ പ്രകാരം 67.92 ലക്ഷം രൂപ ലാഭത്തിലാണ്. മാത്രമല്ല മുൻ വർഷങ്ങളിലെ കുടിശ്ശികയായ 70 ലക്ഷത്തോടെ രൂപ പിരിച്ചെടുക്കാനുമായി. സിഡ്കോ നേരിട്ട് മണൽ ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, മണൽ ഇറക്കുമതി ചെയ്യുന്നവരിൽനിന്ന് മണൽ ലഭ്യമാക്കി ആവശ്യമുള്ളവർക്ക് വിതരണത്തിന് സംവിധാനമൊരുക്കാൻ ആലോചിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ ബിറ്റുമിൻ വിതരണത്തിനുള്ള അനുമതി സർക്കാർ പുനഃസ്ഥാപിച്ചത് വഴി സിഡ്കോയുടെ റോ മെറ്റീരിയൽ ഡിവിഷന് മെച്ചപ്പെട്ട വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. വളരെ കാലമായി റദ്ദായിക്കിടന്നിരുന്ന സിഡ്കോയുടെ കൺസ്ട്രക്ഷൻ അക്രഡിറ്റേഷനും സർക്കാർ പുതുക്കി നൽകിയിട്ടുണ്ട്. എസ്റ്റേറ്റ്, മിനി എസ്റ്റേറ്റ്, പാർക്കുകൾ എന്നിവയുടെ ശരിയായ അലോട്ട്മ​െൻറ് സ്കെച്ച് ലഭ്യമാക്കുന്നതിന് ഡിജിറ്റൽ സർവേ പുരോഗമിക്കുകയാണ്. ഇതു ഏപ്രിലോടെ പൂർത്തിയാകും. പ്രൊഡക്ഷൻ യൂനിറ്റുകളിലെ യന്ത്രസാമഗ്രികളുടെ നവീകരണത്തിന് സർക്കാറിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ബോർഡ് അംഗമായ ടി.വി. േഗാവിന്ദനും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.