സംസ്ഥാന പാതയിൽ ഒരുസ്​ഥലത്ത്‌ രണ്ടപകടം: റോഷി അഗസ്​റ്റ്യൻ എം.എൽ.എ അടക്കം 21 പേർക്ക് പരിക്ക്

കിളിമാനൂർ: സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം തട്ടത്തുമല മണലയത്തുപച്ചയിൽ ബുധനാഴ്ച പുലർച്ച മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റ്യൻ ഉൾപ്പെടെ 21 യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പുലർച്ച രണ്ടിനാണ് ആദ്യ അപകടം സംഭവിച്ചത്. തടികയറ്റിവന്ന ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിെട കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മറ്റൊരു സൂപ്പർഫാസ്റ്റിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ലോറിയിലും ഇടിച്ചുകയറി. തൃശൂരിൽനിന്നുവന്ന സൂപ്പർഫാസ്റ്റിലെ യാത്രക്കാരനായിരുന്നു റോഷി അഗസ്റ്റ്യൻ എം.എൽ.എ. ഈ അപകടത്തിൽ ഇദ്ദേഹത്തിന് ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ 13 പേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും നാലു പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം.എൽ.എയെ കൂടാതെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്തിരുന്ന ബിജുകുമാർ (50), സിയാദ് (55), ആൻറണി (64), ബേസിൽ (24), ടോം (20), സെൽവരാജ് (54), അനീഷ് (38), മുഹമ്മദ് റഷീദ് (54), വിജയൻ (36), സൂസി തോമസ് (55), ജോർജ് (55), ലൈജു വർഗീസ് (40), അജേഷ് (28), ഷംസുദ്ദീൻ (55), ജെയിംസ് ജോസഫ് ( 56), മുഹമ്മദ് ( 47) എന്നിവർക്കാണ് പരിക്കേറ്റത്. ആദ്യ അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് രാവിലെ ഏഴോടെ ഇതേസ്ഥലത്ത് അടൂരിൽനിന്ന് വരുകയായിരുന്ന ഇന്നോവ കാർ എതിരെ വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറുമായി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അടൂർ തട്ട സ്വദേശികളായ കരുണാകരൻ ( 63), ഭാര്യ സുപ്രിയ (59), പ്രസന്ന (39), ഡ്രൈവർ െബന്നി (56) എന്നിവർക്ക് പരിക്കേറ്റു. ഇവരെയും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.