പുനലൂർ നഗരസഭയിൽ 43.28 കോടിയുടെ വികസനപദ്ധതി

പുനലൂർ: നഗരസഭയിൽ 43,28,19000 രൂപ അടങ്കൽ കണക്കാക്കുന്ന വികസനപദ്ധതികൾ ആവിഷ്കരിച്ചു. വികസനസെമിനാർ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ. പ്രഭ അധ്യക്ഷതവഹിച്ചു. കൗൺസിലർ സുരേന്ദ്രനാഥ തിലകൻ സ്വാഗതം പറഞ്ഞു. വികസന സ്ഥിരംസമിതി അധ്യക്ഷൻ വി. ഓമനക്കുട്ടൻ കരട്‌ പദ്ധതിരേഖ അവതരിപ്പിച്ചു. മുനിസിപ്പൽ സെക്രട്ടറി എ.എസ്. നൈസാം പദ്ധതി അവലോകനം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ സുഭാഷ് ജി. നാഥ്, അംജത് ബിനു, ലളിതമ്മ, സാബു അലക്സ്, ആസൂത്രണസമിതി അംഗം ഹരിദാസ് എന്നിവർ സംസാരിച്ചു. അനധികൃത ടാക്സികൾ നിയന്ത്രിക്കണം പുനലൂർ: റ​െൻറ് എ കാറുകളും കള്ള ടാക്സികളും നിയന്ത്രിക്കാൻ നടപടി വേണമെന്ന് സ്വതന്ത്ര ടാക്സി ഡ്രൈവേഴ്സ് കൂട്ടായ്മ പുനലൂർ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പുനലൂർ സി.ഐ ബിനു വർഗീസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എസ്.ഐ ജെ. രാജീവ്, ജില്ല പ്രസിഡൻറ് സലീം, സെക്രട്ടറി ഗിരികൃഷ്ണൻ, ശ്യംകുമാർ, മനീഷ് മോഹനൻ, കബീർകുട്ടി, അനീഷഡ് മുരുകൻ, അബ്ദുൽറഹീം, ചന്ദ്രൻ, സിജോ, ജയൻ, ജഗൻനാഥ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.