ജി. രാജേഷ്കുമാർ അനുസ്മരണ പ്രഭാഷണം 15ന്

തിരുവനന്തപുരം: യുവ മാധ്യമപ്രവർത്തകനായിരുന്ന ജി. രാജേഷ്കുമാറി​െൻറ പത്താം അനുസ്മരണ പ്രഭാഷണം 15ന് നടക്കും. വൈകുന്നേരം നാലരക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ എൻ.എസ്. മാധവൻ 'ഭരണകൂടവും ആൾക്കൂട്ടങ്ങളും: ആവിഷ്കാരം നേരിടുന്ന പുതിയ പ്രതിസന്ധികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2008 മാർച്ച് 15നായിരുന്നു രാജേഷ്കുമാറി​െൻറ മരണം. തുടർന്ന് രാജേഷി​െൻറ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ എല്ലാവർഷവും വിവിധ മേഖലകളിലെ പ്രമുഖരെ പെങ്കടുപ്പിച്ച് അനുസ്മരണ പ്രഭാഷണപരിപാടി സംഘടിപ്പിക്കാറുണ്ട്. 'മാധ്യമം' ലേഖകനായിരുന്ന രാജേഷ്കുമാർ ചുരുങ്ങിയ കാലം കൊണ്ട് മാധ്യമപ്രവർത്തകരുടെ മുൻനിരയിൽ എത്തിയിരുന്നു. അദ്ദേഹത്തി​െൻറ നിയമസഭാവലോകനങ്ങൾ ഉൾപ്പെടെ വാർത്തകളും അനുസ്മരണ കുറിപ്പുകളും ഉൾപ്പെടുത്തി 'നമത് വാഴ്വും കാലവും' എന്ന പുസ്തകവും സുഹൃത്തുക്കൾ പുറത്തിറക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.