മീനത്തിരുവാതിര മഹോത്സവം

ആയൂർ: ചടയമംഗലം ശ്രീ മഹാദേവക്ഷേത്രത്തിൽ ചൊവ്വാഴ്ച തുടങ്ങും. 25ന് സമാപിക്കും. 16ന് തൃക്കൊടിയേറ്റ്, 23ന് ഉത്സവബലി, 24ന് പള്ളിവേട്ട, 25ന് തിരുആറാട്ട് പരിപാടികൾ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് കേരള ക്ഷേത്ര സംരക്ഷണസമിതി രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനവും ഭദ്രദീപം തെളിയിക്കലും നിർവഹിക്കും. യജ്ഞ കമ്മിറ്റി ചെയർമാൻ മനോജ് മംഗലത്ത് അധ്യക്ഷത വഹിക്കും. പ്രഫ. വളവനാട് വിമൽ വിജയ് സേതുലക്ഷ്മീപുരം ശിവപുരാണ യജ്ഞസന്ദേശം നൽകും. പഞ്ചായത്ത് പ്രസിഡൻറ് എം. മണികണ്ഠൻപിള്ള, രക്ഷാധികാരി കെ. ശിവദാസൻ, വാർഡ് അംഗം ആർ. രാജേന്ദ്രൻപിള്ള, എസ്. ഉണ്ണി കൃഷ്ണൻ എന്നിവർ സംസാരിക്കും. ക്ഷേേത്രാപദേശകസമിതി പ്രസിഡൻറ് മഠത്തിൽ മോഹനൻ പിള്ള സ്വാഗതംപറയും. റബർ കർഷക സെമിനാർ പോരേടം: റബർ ഉൽപാദക സംഘത്തി​െൻറ വാർഷികയോഗവും കർഷകസെമിനാറും ചൊവ്വാഴ്ച രാവിലെ 10ന് പോരേടം ജമാഅത്ത് ഹാളിൽ നടക്കും. റബർ കർഷകരും ടാപ്പിങ് തൊഴിലാളികളും പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘം പ്രസിഡൻറ് ബദറുസമാൻ അറിയിച്ചു. ഫോൺ. 9526780781.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.