കെട്ടിടനിർമാണങ്ങൾക്ക്​ എയർപോർട്ട്​ എൻ.ഒ.സി; മേയർ വിളിച്ച യോഗത്തിൽ തീരുമാനമായില്ല

തിരുവനന്തപുരം: ഫോർട്ട് സോണലിന് കീഴിൽവരുന്ന 20 വാർഡുകളിൽ നിർമാണങ്ങൾക്ക് എയർപോർട്ട് എൻ.ഒ.സി വേണമെന്ന നിബന്ധന ഒഴിവാക്കാൻ തിങ്കളാഴ്ച മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായില്ല. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം ഒൗദ്യോഗിക പ്രമേയമായി അവതരിപ്പിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. സർക്കാർ വഴി കേന്ദ്രത്തോട് ആവശ്യപ്പെടും. കേന്ദ്ര നിയമമായതിനാൽ അവർക്കേ അതിൽ മാറ്റം വരുത്താനാകൂയെന്നും മേയർ ചൂണ്ടിക്കാട്ടി. സർക്കാർ ഒാർഡർ മാത്രമായി നൽകിയതിനാലാണ് കോർപറേഷൻ നേരത്തേ ഇടപെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തൊന്നും വിഷയം പരിഹരിക്കാനാവില്ലെന്ന് ഇതോടെ ഉറപ്പായി. 2016ൽ ആണ് 20 വാർഡുകളിൽ റെഡ്സോൺ മാർക്ക്ചെയ്ത് എയർപോർട്ട് അതോറിറ്റി തദ്ദേശഭരണ സെക്രട്ടറി മുഖേന കോർപറേഷന് ഉത്തരവ് നൽകുന്നത്. അപ്പോൾ കോർപറേഷൻ ഒന്നും മിണ്ടിയില്ല. 2017 ഡിസംബറിൽ വീണ്ടും അറിയിപ്പ് ആവർത്തിച്ചു. എന്നിട്ടും കോർപറേഷൻ മറുപടിയൊന്നും നൽകിയില്ല. നിർമാണം നിലക്കുകയും രോഷപ്രകടനവുമായി ജനം രംഗത്തുവരികയും ചെയ്തതോടെയാണ് കോർപറേഷൻ ഇടപെടുകയും ചർച്ചക്ക് തീരുമാനിക്കുകയും ചെയ്തത്. ചില നിർദേശങ്ങൾ കോർപറേഷൻ മുന്നോട്ടുവെച്ചെങ്കിലും അന്തിമമായൊരു തീരുമാനത്തിലേക്ക് എത്താനായില്ല. റെഡ്സോണിൽ രണ്ടുനിലവരെയുള്ള റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് എൻ.ഒ.സി വാങ്ങാതെ കോർപറേഷന് അനുമതി നൽകാൻ അനുവദിക്കണം, നിലവിൽ പൂർത്തിയായ കെട്ടിടങ്ങൾക്ക് എൻ.ഒ.സി ബാധകമാക്കാതെ ഒക്കുെപ്പൻസി നൽകാൻ അനുവദിക്കണം, ഇൗ സ്ഥലങ്ങളിൽ നിർമാണത്തിന് എൻ.ഒ.സി നൽകാൻ വസ്തുവി​െൻറ കോർഡിനേറ്ററുകളും ഉയരവും എയർപോർട്ട് അതോറിറ്റി പരിശോധിക്കുന്ന േസാഫ്ട്വെയർ കോർപറേഷനും ലഭ്യമാക്കണം എന്നും നിർദേശം വെച്ചു. എൻ.ഒ.സി ലഭ്യമാക്കുന്നതിനുള്ള പരമാവധി സമയം 15 ദിവസമാക്കണം, സൈറ്റ് വിലയിരുത്തുന്ന എൻജിനീയേഴ്സും സർവേയറും ആരൊക്കെയെന്നും അതി​െൻറ ലിസ്റ്റ് കോർപറേഷന് നൽകണം, എയർപോർട്ട് അതോറിറ്റി അവതരിപ്പിച്ച മാപ്പിൽ സർവേ നമ്പർ കൂടി ഉൾെപ്പടുത്തണം എന്നിവയാണ് ചർച്ചയിൽ കോർപറേഷൻ മുന്നോട്ടുവെച്ചത്. യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷന്മാരായ വഞ്ചിയൂർ ബാബു, കെ. ശ്രീകുമാർ, ആർ. സതീഷ്കുമാർ, സിമി ജ്യോതിഷ്, 20 വാർഡുകളിലെയും കൗൺസിലർമാർ, കോർപറേഷൻ സെക്രട്ടറി, കോർപറേഷൻ എൻജിനീയർ, എയർപോർട്ട് അതോറിറ്റി ടെക്നിക്കൽ വിഭാഗം ജീവനക്കാർ, ആർ.ടി.പി ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.